സഞ്ജുവിന് ടീമില്‍ ഉള്‍പ്പെടുത്താത്തില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല, നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ താരം

ട്വന്റി 20 ലോകകപ്പ് ടീമില്‍ മലയാളി താരം സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താത്തതിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. സഞ്ജുവിന് അവസരങ്ങള്‍ ലഭിക്കുമെന്നും അതിനായി ക്ഷമയോടെ കാത്തിരിക്കണമെന്നും ഉത്തപ്പ പറഞ്ഞു. കാര്യവട്ടത്തെ മത്സരം കാണാനെത്തിയ ഉത്തപ്പ ഏഷ്യാനെറ്റ് ന്യൂസിനോടാണ് സഞ്ജുവിന്റെ ഭാവിയെ കുറി്ചച് പ്രതികരിച്ചത്.

ഫോമിലുള്ള സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തതിനെ ആരാധകരും ചില മുന്‍താരങ്ങളും രൂക്ഷമായി വിമര്‍ശിക്കുമ്പോഴാണ് താരത്തിന് പ്രചോദനം നല്‍കുന്ന വാക്കുകളുമായി ഉത്തപ്പയുടെ കടന്നുവരവ്. കഴിഞ്ഞ മാസമാണ് ഉത്തപ്പ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. നിലവില്‍ കമന്റേറ്ററായി ജോലി ചെയ്യുകയാണ് ഉത്തപ്പ.

കാര്യവട്ടത്ത് നാളയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇരുവരും ഏറ്റുമുട്ടുന്നത്. അതിന് ശേഷം ദക്ഷിണാഫ്രിക്ക മൂന്ന് ഏകദിനവും ഇന്ത്യയ്‌ക്കെതിരെ കളിക്കുന്നുണ്ട്.

ലോകകപ്പിനുളള പ്രധാന സന്നാഹ മത്സരമായാണ് ഈ പരമ്പരയെ ഇന്ത്യ കാണുന്നത്. നേരത്തെ ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പര 2-1ന് ജയിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്.

You Might Also Like