ഒരുപാടൊന്നും ആഘോഷിക്കപ്പെടാതെ പോയ കരിയറാണ്, ഈ കിരീടം ചെന്നൈ നേടിയത് അയാളിലൂടെ കൂടിയാണ്

അഹ്‌റാഷ് കടക്കല്‍

പറയാന്‍ പോകുന്നത് ഉത്തപ്പയെക്കുറിച്ചാണ്… ചെന്നൈയിലേക്ക് ഉത്തപ്പ വരുന്നു എന്ന് കേട്ടപ്പോള്‍ ഏതാണ്ട് ഉറപ്പായിരുന്നു കളിക്കാന്‍ ചാന്‍സ് കിട്ടില്ലെന്ന്…ധോണി പല കളിക്കാരുടെ യും കരിയര്‍ അവസാനിപ്പിച്ചു കളഞ്ഞെന്ന് ആരോപിക്കുന്നവര്‍ക്ക് പറയാന്‍ ഒരു പേരു കൂടി…

അങ്ങനെ ചെന്നൈ പ്ലേ ഓഫ് ക്വാളിഫൈ ആയതിന് ശേഷമാണ് ഉത്തപ്പ ചെന്നൈക്ക് വേണ്ടി ഇറങ്ങുന്നത്.. അപ്പോള്‍ കരിയര്‍ സ്റ്റാറ്റ്‌സ് നോക്കുമ്പോള്‍ 4500+ റണ്‍സ്…

എപ്പോഴാണ് ഉത്തപ്പ ഈ റണ്ണൊക്കെ നേടിയതെന്നാണ് ആദ്യം മനസിലേക്ക് വന്ന ചോദ്യം… ധോണി എന്ന വണ്‍ ഡേ ഗ്രേറ്റിന്റെ രംഗപ്രവേശം കൊണ്ട് മാത്രം ഒരുപാടൊന്നും ആഘോഷിക്കപ്പെടാതെ പിന്നിലായി പോയൊരു കരിയറിന് അതേ ധോണിയുടെ സ്വന്തം ചെന്നൈ ഒരു ബൂസ്റ്റ് നല്‍കുന്ന കാഴ്ച്ച ഓര്‍മ്മകളെ ഒരല്‍പ്പം പിന്നിലേക്ക് നടത്തി…

അവിടെ വാല്‍ക്കിംഗ് അസസിനാണ് ഉത്തപ്പ… കാലം കുറേ കടന്നെങ്കിലും ഫൈനലില്‍ വന്നയുടന്‍ അയ്യാള്‍ നേടിയ സിക്‌സറില്‍ കൂടി തന്നെയാണ് ചെന്നൈ മൈന്‍ഡ് ഗെയിം ജയിച്ചത്.. പിന്നെ അങ്ങോട്ടെല്ലാം ചടങ്ങു മാത്രമായിരുന്നു..

അടുത്ത സീസണില്‍ ഉത്തപ്പ ചെന്നൈയില്‍ കാണുമോയെന്ന് അറിയില്ല. പക്ഷേ ഈ കപ്പ് അധികമാരും പറഞ്ഞില്ലെങ്കിലും ഉത്തപ്പയുടെ സ്‌പെഷ്യല്‍ പ്രകടനങ്ങളുടേത് കൂടിയാണ്..

Thank you Robin uthappa…

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like