വെടിക്കെട്ടിനായി കൈമെയ് മറന്നെത്തി, ചെന്നൈയില്‍ അപമാനിക്കപ്പെട്ട് ഉത്തപ്പ, കരിയര്‍ എന്‍ഡോ?

രാജസ്ഥാന്‍ റോയല്‍സില്‍ താരലേലത്തിന് മുമ്പേ വലിയ പ്രതീക്ഷയോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് ചേക്കേറിയതാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ഏകദേശം മൂന്നരകോടിയോളം സ്വന്തമാക്കിയാണ് ലേലത്തിന് പോലും നില്‍ക്കാതെ ചെന്നൈയിലേക്ക് വലിയ പ്രതീക്ഷയോടെ ചേക്കേറിയത്.
എന്നാല്‍ ഐപിഎല്‍ സീസണ്‍ പാതി വഴിയില്‍ നിര്‍ത്തിവെച്ചപ്പോല്‍ ലീഗിലെ ഏറ്റവും നിരാശനായ താരമായി ഉത്തപ്പ മാറി. ഐപിഎല്ലില്‍ ചെന്നൈ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെക്കുമ്പോള്‍ ഒരു മത്സരം പോലും കളിക്കാന്‍ ്അവസരം ലഭിക്കാതെ കാഴ്ച്ചക്കാരനായി മാത്രം ഉത്തപ്പ ഒതുങ്ങിപ്പോയിരിക്കുകയാണ്.
സീസണ്‍ തുടങ്ങും മുമ്പ് സിഎസ്‌കെയില്‍ ഓപ്പണിങ് സ്ഥാനം തനിക്കു ലഭിക്കുമെന്ന പ്രതീക്ഷ പോലും പങ്കുവെച്ച താരത്തിനാണ് ഈ ദുര്‍ഗതി. ചെന്നൈ നിരയില്‍ റുതുരാജ് ഗെയ്ക്ക്വാദ്- ഫഫ് ഡുപ്ലെസി ജോടി അസാമാന്യ പ്രകടനം പുറത്തെടുത്തതോടെയാണ് ഉത്തപ്പയുടെ പ്രതീക്ഷ മുഴുവന്‍ മങ്ങിയത്. സിഎസ്‌കെയ്ക്കു വേണ്ടി അദ്ദേഹം ഇനിയും അരങ്ങേറിയിട്ടില്ല.
തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ പതറിയെങ്കിലും പിന്നീട് ഫോം വീണ്ടെടുത്ത റുതുരാജിനെ സിഎസ്‌കെ ഇനി ഒഴിവാക്കാന്‍ സാധ്യതയില്ല. മറുഭാഗത്ത് സീസണില്‍ ടീമിനായി കൂടുതല്‍ റണ്‍സെടുത്ത ഡുപ്ലെയിസും മികച്ച ഫോമിലാണ്. അതുകൊണ്ടു തന്നെ ഉത്തപ്പയ്ക്കു ഇനിയുള്ള മല്‍സരങ്ങളിലും കാഴ്ചക്കാരനായി തന്നെ തുടരേണ്ടി വന്നേക്കും.
നിലവില്‍ രാജസ്ഥാനില്‍ തുടര്‍ന്നിരുന്നെങ്കില്‍ എല്ലാ മത്സരവും കളിക്കേണ്ട താരമാണ് ഉത്തപ്പ. മറ്റേത് ടീമിലെത്തിയാലും ഒരിക്കലും ഉത്തപ്പയ്ക്ക് പുറത്തിരിക്കേണ്ടി വരുമായിരുന്നില്ല. അഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച ശേഷമാണ് ഉത്തപ്പ ഐപിഎല്ലിനായി എത്തിയത്. എന്നാല്‍ ധോണിയ്ക്ക് കീഴില്‍ കളിയ്ക്കുമ്പോള്‍ ധോണിയുടെ വിശ്വാസം നേടിയെടുക്കാനായില്ലെങ്കില്‍ മറ്റ് പല പ്രമുഖരേയും പോലെ ഡഗൗട്ടില്‍ കരിയര്‍ അവസാനിപ്പിക്കാനാകും ഉത്തപ്പയുടെ വിധി.