ലിവര്‍പൂള്‍ ഇതിഹാസം കോച്ച്, ലക്ഷണമൊത്ത പരിശീലക സംഘത്തെ പ്രഖ്യാപിച്ച് ഈസ്റ്റ് ബംഗാള്‍

ഒടുവില്‍ ആരാധകരുടെ കാത്തിരിപ്പിന് അന്ത്യമായി. ഐഎസ്എല്ലിലേക്ക് നാടകീയമായി കടന്നതിന് പിന്നാലെ പരിശീലകനേയും പ്രഖ്യാപിച്ച് ഈസ്റ്റ് ബംഗാള്‍. ലിവര്‍പൂള്‍ ഇതിഹാസവും ഓസ്‌ട്രേലിയന്‍ ക്ലബാറയ ബ്രിസ്‌ബൈന്‍ റോറിന്റെ പരിശീലകനുമായ റോബി ഫൗളറാണ് ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായി കരാര്‍ ഒപ്പിട്ടത്.

ലിവര്‍പൂള്‍ ടീമില്‍ 17 വര്‍ഷങ്ങളോളം കളിച്ച റോബി 120ല്‍ അധികം ഗോളുകള്‍ ക്ലബിനായി നേടിയിട്ടുണ്ട്. ലിവര്‍പൂള്‍ കൂടാതെ ലീഡ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ക്ലബുകള്‍ക്കായും കളിച്ചിട്ടുണ്ട്.

ഫൗളര്‍ ഉടന്‍ ഇന്ത്യയിലെത്തിയേക്കുമെന്ന് ക്ലബ് വൃത്തങ്ങള്‍ അറിയ്ക്കുന്നു. ഫൗളറെ കൂടാതെ പരിചയ സ്മ്പന്നമായ കോച്ചിംഗ് നിരയേയും ഈസ്റ്റ് ബംഗാളിലെത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഉള്‍പ്പെടെ പരിശീലിപ്പിച്ച് തെളിഞ്ഞവരാണ് കോച്ചിംഗ് സ്റ്റാഫില്‍ ഉള്‍പ്പെട്ടിട്ടുളളത്.

അന്റോണിയോ ഗ്രാന്റാണ് അസിസ്റ്റന്റ് കോച്ച്. ടെറാന്‍ എംസി ഫിലിപ്പ്‌സ് ആണ് സെറ്റ് പീസ് കോച്ച്. റോബര്‍ട്ട് മിംമ്‌സ് ഗോള്‍ കീപ്പര്‍ കോച്ചായും സംഘത്തിലുണ്ട്.

ജാക്ക് ഇന്‍മാന്‍ ആണ് സ്‌പോട്‌സ് സയന്റിസ്സ്, മിച്ചല്‍ ഹാര്‍ഡിംഗ് പിസിയോ ആയും ജോസഫ് വാല്‍സസ്ലി അനലിസ്്റ്റായും പരിശീലക സംഘത്തിലുണ്ട്. റെനഡി സിംഗ് ആണ് ഈസ്റ്റ് ബംഗാളിന്റെ ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച്.

You Might Also Like