യൂസഫ് പത്താന്‍ പുതിയ ഇന്ത്യന്‍ ടീമില്‍, കൂട്ടിന് വന്‍ താരങ്ങള്‍

Image 3
CricketCricket News

റോഡ് സേഫ്റ്റി ലോക ടി20 സീരീസിനുള്ള ഇന്ത്യന്‍ ലെജന്‍ഡ്സ് ടീമിനെ പ്രഖ്യാപിച്ചു. വിരമിച്ച യൂസഫ് പത്താന് പുറമെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, മൊഹമ്മദ് കൈഫ്, സഹീര്‍ ഖാന്‍ തുടങ്ങിയ വന്‍ താരനിരയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കായി അണിനിരക്കുന്നത്.

മാര്‍ച്ച് 5 മുതല്‍ 21 വരെയാണ് റോഡ് സേഫ്റ്റി ലോക ടി20 സീരീസ നടക്കുന്നത്. മാര്‍ച്ച് അഞ്ചിന് ബംഗ്ലാദേശ് ലെജന്‍ഡ്സുമായാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ഇന്ത്യയ്ക്കും ബംഗ്ലാദേശിനും പുറമേ വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവരുടെ ലെജന്‍ഡ്സ് ടീമുകളും റോഡ് സേഫ്റ്റി സീരീസില്‍ കളിക്കും.

റായ്പൂരായിരിക്കും മത്സരങ്ങള്‍. റായ്പൂരിലെ പുതുതായി നിര്‍മ്മിച്ച ഷഹീദ് വീര്‍ നാരായണ്‍ സിംഗ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ് മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. 65000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയമാണിത്.

ലോകമെമ്പാടും റോഡ് സേഫ്റ്റിയെ കുറിച്ച് ബോധവത്കരണം ഉണ്ടാക്കാനാണ് ഈ സീരീസ് ലക്ഷ്യം വെയ്ക്കുന്നത്. ഐ.സി.സിയുടേയും ബി.സി.സി.ഐയുടേയും അനുമതിയോടു കൂടിയാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

ഇന്ത്യന്‍ ലെജന്‍ഡ്സ് ടീം: സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, മൊഹമ്മദ് കൈഫ്, യൂസഫ് പത്താന്‍, നമാന്‍ ഓജ, സഹീര്‍ ഖാന്‍, പ്രഗ്യാന്‍ ഓജ, നോയല്‍ ഡേവിഡ്, മുനാഫ് പട്ടേല്‍, ഇര്‍ഫാന്‍ പത്താന്‍, മന്‍പ്രീത് ഗോണി.