നെയ്മർ ബാഴ്‌സയിലേക്ക് പോവരുത്, മുന്നറിയിപ്പുമായി റിവാൾഡോ

Image 3
FeaturedFootball

സൂപ്പർ താരം നെയ്മർക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രസീൽ-ബാഴ്സ ഇതിഹാസം റിവാൾഡോ. ബെറ്റ്ഫെയറിന് നൽകിയ അഭിമുഖത്തിലാണ് റിവാൾഡോ നെയ്മറിന് ഇത്തരത്തിലൊരു ഉപദേശം നൽകിയത്. ഈയൊരു അവസ്ഥയിൽ ബാഴ്സയിലേക്ക് പോവുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്നായിരുന്നു റിവാൾഡോയുടെ പക്ഷം.

നെയ്മർ പിഎസ്ജിയിൽ തന്നെ തുടരുന്നതാണ് നല്ലതെന്നും ഇപ്പോൾ ആരാധകരുടെ പിന്തുണയും സ്നേഹവും നേടാൻ നെയ്മർക്ക് കഴിഞ്ഞിട്ടുണ്ടെന്നും റിവാൾഡോ അഭിപ്രായപ്പെട്ടു. എന്നാൽ നെയ്മർ ലെ പാരീസിയന് നൽകിയ അഭിമുഖത്തിൽ താൻ പിഎസ്ജിയിൽ തന്നെ തുടരുമെന്നും താൻ സന്തോഷവാനാണെന്നും വെളിപ്പെടുത്തിയിരുന്നു.

“പിഎസ്ജിയിൽ എത്തിയതിനു ശേഷം എന്തൊക്കെ സംഭവിച്ചിട്ടുണ്ടെങ്കിലും, മൂന്ന് വർഷത്തിന് ശേഷം തന്റെ ടീമിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ചതിന് നെയ്മർ അഭിനന്ദനങ്ങൾ അർഹിക്കുന്നു. അദ്ദേഹം ബാഴ്സയിലേക്ക് മടങ്ങാൻ ശ്രമിച്ച ശേഷം നെയ്മർക്ക് ഫ്രാൻസിൽ ഏറെ വിഷമം പിടിച്ച സമയമായിരുന്നു. ആരാധകർ സ്വന്തം മൈതാനത്ത് അദ്ദേഹത്തെ കൂവി വിളിക്കുക വരെയുണ്ടായി.”

“പക്ഷെ അദ്ദേഹം ഇപ്പോൾ എല്ലാത്തിനെയും മാറ്റിമറിച്ചു. അവർ നെയ്മറെ ഇപ്പോൾ വളരെയധികം ആരാധിക്കുന്നു. ഇപ്പോൾ അദ്ദേഹത്തിന് കളിയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ സാധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ആരാധകർ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. നിലവിൽ അദ്ദേഹത്തിന് പിഎസ്ജി വിടാനുള്ള ഒരു കാരണവും കാണുന്നില്ല. അതിനാൽ നിലവിൽ വേറൊരു ക്ലബ്ബിലേക്കും, പ്രത്യേകിച്ച് ബാഴ്സയിലേക്ക് പോവുന്നതിനെ കുറിച്ച് നെയ്മർ ഒരിക്കലും ആലോചിക്കരുത്.” റിവാൾഡോ അഭിപ്രായപ്പെട്ടു.