മെസി തുടർന്നാൽ ആരാധകർ കൂക്കിവിളിക്കാനൊന്നും പോവുന്നില്ല, മെസി വിഷയത്തിൽ മനംതുറന്ന് റിവാൾഡോ

Image 3
FeaturedFootballLa Liga

മെസി ക്ലബ്ബ് വിടുമോയെന്നുള്ള ആശങ്കകകളായിരുന്നു ഒരാഴ്ചയായി ബാഴ്‌സ-മെസി ആരാധകരെ അലട്ടിയിരുന്ന പ്രധാന പ്രശ്നം. എന്നാൽ മെസിയുടെ പിതാവ് പ്രസിഡന്റ്‌ ബർതോമ്യുവുമായി ചർച്ച നടത്തിയതിനു ശേഷം നിലപാടിൽ അയവു വന്നിട്ടുണ്ട്. ഈ സീസൺ കൂടി ബാഴ്സയിൽ തുടർന്നതിന് ശേഷം അടുത്ത സീസണിൽ മെസി ബാഴ്സ വിടാനുള്ള സാധ്യതയും കാണുന്നുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ പ്രതികരണമറിയിച്ചിരിക്കുകയാണ് ബാഴ്സ-ബ്രസീൽ ഇതിഹാസതാരം റിവാൾഡോ. മെസി ബാഴ്സയിൽ തന്നെ തുടരുന്നുവെന്നു കരുതി ആരാധകരിൽ നിന്ന് കൂവലുകളോ മറ്റുള്ള അനിഷ്ടസംഭവങ്ങളോ ഒന്നും ഉണ്ടാവില്ലെന്നും അവർ അത്രയേറെ മെസിയെ സ്നേഹിക്കുന്നുണ്ടെന്നുമാണ് റിവാൾഡോയുടെ പക്ഷം. ബെറ്റ്ഫെയറിന് നൽകിയ അഭിമുഖത്തിലാണ് റിവാൾഡോ ഇക്കാര്യം വ്യക്തമാക്കിയത്.

മെസി ഒരു സീസൺ കൂടി തുടരാൻ തീരുമാനിച്ചാൽ അതൊരു പ്രശ്നമായി മാറുന്നില്ല. ബാഴ്സ ആരാധകർക്ക് ഇപ്പോഴും അദ്ദേഹത്തിനോട് വലിയ സ്നേഹമാണുള്ളത്. അവർക്കറിയാം മെസി ഒരു ഇതിഹാസമാണെന്നും അദ്ദേഹം ക്ലബ്ബിൽ എത്രത്തോളം മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും. വരുന്ന ആഴ്ച്ചകൾക്കുള്ളിൽ എന്തും സംഭവിക്കാം.”

“അദ്ദേഹം ബാഴ്സ വിടാം, അല്ലെങ്കിൽ ബാഴ്സയിൽ തുടരാം. പക്ഷെ അദ്ദേഹം ബാഴ്സയിൽ തുടർന്നുവെന്നു കരുതി ക്യാമ്പ് നൗവിൽ അദ്ദേഹത്തെ കൂവിവിളിക്കുകയോ അപമാനിക്കുകയോ ചെയ്യില്ലെന്നാണ് ഞാൻ കരുതുന്നത്. ബയേണിനോട് തോറ്റതു മൂലമാകാം അദ്ദേഹം ക്ലബ് വിടാൻ തീരുമാനിച്ചത്. ക്ലബ്ബിന്റെ പ്രവർത്തികൾ തന്നെയാണ് അദ്ദേഹത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത്.” റിവാൾഡോ വ്യക്തമാക്കി.