റോണോ യുണൈറ്റഡിലേക്ക് തിരിച്ചെത്തുന്നു, വെളിപ്പെടുത്തലുമായി ക്ലബ് മേധാവി

Image 3
EPLFootball

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ സമ്മറില്‍ അദ്ദേഹത്തിന്റെ പഴയ ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. പേരിവെളിപ്പെടുത്താത്ത ഒരു പ്രമുഖ യൂറോപ്യന്‍ ക്ലബ് മേധാവിയെ ഉദ്ദരിച്ച് പ്രമുഖ സ്പാനിഷ് മാധ്യമപ്രവര്‍ത്തകനായ ഗുല്ലേം ബലാഗെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ദിനപത്രമായ ദ സണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ റൊണാള്‍ഡോയുടെ പ്രതിവാര വേതനം യുവന്റസ് വെട്ടികുറയ്ക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 510,000 യൂറോയാണ് യുവന്റസില്‍ റൊണാള്‍ഡോയുടെ പ്രതിഫലം. ഇതിന് പിന്നാലെയാണ് റൊണാള്‍ഡോ ക്ലബ് വിടുമെന്ന ഊഹാപോഹങ്ങള്‍ ശക്തമാകുന്നത്.

2003 മുതല്‍ 2009 വരെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിച്ചത്. മാഞ്ചസ്റ്ററിന്റെ ഇതിഹാസ താരങ്ങളില്‍ ഒരാളായാണ് റൊണാള്‍ഡോയെ പരിഗണിയ്ക്കുന്നത്. 196 മത്സരങ്ങളില്‍ നിന്ന് 84 ഗോളുകളാണ് റൊണാള്‍ഡോ മാഞ്ചസ്റ്ററിനായി കളിച്ചത്. ഈയടുത്ത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ടീമിനെ ഇഎസ്പിഎന്‍ തിരഞ്ഞെടുത്തപ്പോഴും റൊണാള്‍ഡോ ആ ടീമില്‍ ഇടംപിടിച്ചിരുന്നു.

അതെസമയം കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഈ സമ്മര്‍ സീസണ്‍ വന്‍ ട്രാന്‍സ്ഫറുകളൊന്നും മാഞ്ചസ്റ്റര്‍ നടത്തില്ലെന്ന് ക്ലബ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ാഞ്ചസ്റ്റര്‍ യുണൈറ്റഡ് സിഇഒ എഡ് വുഡ്വാര്‍ഡ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.