ഷാറൂഖും ധവാന്‍ രണ്ടാമനും ടീം ഇന്ത്യയിലേക്ക്, നടത്തുന്നത് വന്‍ പരീക്ഷണം

ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലെ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെക്കുന്ന യുവതാരങ്ങളായ റിഷി ധവാന്‍, ഷാറൂഖ് ഖാന്‍ എന്നീ താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാനുളള സാധ്യത തെളിയുന്നു. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിലാണ് യുവതാരങ്ങള്‍ ഇടംപിടിയ്ക്കുക.

രോഹിത് ശര്‍മ്മ നായകനായി തന്നെ ഏകദിന ടീമിലേക്കാകും യുവതാരങ്ങള്‍ മടങ്ങിയെത്തുക. വിജയ് ഹസാരെ ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെ കിരീടത്തിലേക്ക് നയിച്ച പ്രകടനമാണ് റിഷിയെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാന്‍ കാരണം. ഹിമാചലിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന ഈ ഓള്‍റൗണ്ടര്‍ ടൂര്‍ണമെന്റിലെ എട്ട് മത്സരങ്ങളില്‍ നിന്ന് 458 റണ്‍സ് നേടിയിരുന്നു. 18 വിക്കറ്റും റിഷിയുടെ പേരിലുണ്ടായിരുന്നു.

31-കാരനായ റിഷി 2016-ല്‍ ഇന്ത്യക്കായി രണ്ട് ഏകിദനും ഒരു ടി20യും കളിച്ചിരുന്നു. ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം പുറത്തിരിക്കുന്നതിനാല്‍ ഓള്‍റൗണ്ടര്‍ എന്ന നിലയ്ക്കാണ് റിഷിയെ പരിഗണിക്കുന്നത്.

തമിഴ്‌നാടിന്റെ വെടിക്കെട്ട് ബാറ്ററായ ഷാരൂഖിനെ വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലേക്കാണ് പരിഗണിക്കുന്നത്. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടിനെ കിരീടത്തിലേക്ക് നയിച്ച പ്രകടനമാണ് ഷാറൂഖിന് തുണയായത്. വാലറ്റത്ത് നടത്തുന്ന വെടിക്കെട്ട് ബാറ്റിംഗാണ് ഷാറൂഖിന് തുണയാകുക. ഫിനിഷറുടെ റോളില്‍ വെങ്കിടേഷ് അയ്യര്‍ നിറംമങ്ങിയ പശ്ചാത്തലത്തിലാണ് ഷാറൂഖിനെ നീലജേഴ്‌സിയിലേക്ക് പരിഗണിക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ടി20 പരമ്പരക്കായുള്ള ടീമില്‍ വന്‍ അഴിച്ചുപണി ഉണ്ടാകുമെന്ന് ഉറപ്പാണ്. മധ്യനിരയും വാലറ്റവും ഉടച്ചുവാര്‍ക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. കുറച്ചു കാലങ്ങളായി മോശം ഫോമില്‍ തുടരുന്ന ഭുവനേശ്വര്‍ കുമാറിനും ടീമില്‍ സ്ഥാനമുണ്ടാകില്ല എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ജസ്പ്രീത് ഭുംറക്ക് വിശ്രമം അനുവദിച്ചേക്കും.

മൂന്ന് വീതം ഏകദിനങ്ങളും ടി20യും അടങ്ങുന്നതാണ് ഇന്ത്യയും വെസ്റ്റ്ഇന്‍ഡീസും തമ്മിലുള്ള പരമ്പര. ആദ്യ ഏകദിനം ഫെബ്രുവരി ആറിന് അഹമ്മദാബാദിലാണ്. മൂന്ന് ഏകദിന മത്സരങ്ങളും ഇതെ വേദിയിലാണ്. ടി20 മത്സരങ്ങള്‍ കൊല്‍ക്കത്തയിലും

 

You Might Also Like