കോഹ്ലിയെ പേടിപ്പിച്ച് പന്തിന്റെ പരീക്ഷണം, അടിച്ച് താഴെയിടാന്‍ നോക്കി പൂജാര

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിനുളള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ നടക്കുന്ന പിങ്ക് ടെസ്റ്റില്‍ ഏതുവിധേനയും വിജയം നേടാനുളള നീക്കമാണ് ഇന്ത്യ നടത്തുന്നത്.

ഇതിനിടെ മൊട്ടേര സ്റ്റേഡിയത്തില്‍ ഡ്രോണ്‍ ക്യാമറ കൊണ്ട് പന്തൊപ്പിച്ച കുസൃതി പങ്കുവെച്ചിരിക്കുകയാണ് ബിസിസിഐ. ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ പുതിയ സ്പൈഡി അവിടെ ഇന്ത്യന്‍ ക്യാപ്റ്റനേയും പേടിപ്പിച്ചു.

 

തന്റെ പുതിയ ഡ്രോണ്‍ ക്യാമറയുമായാണ് റിഷഭ് പന്ത് പരിശീലന സെഷനില്‍ എത്തിയത്. സ്റ്റംപിന് പിന്നില്‍ ഞാന്‍ ഒരുപാട് സമയം പിന്നിട്ട് കഴിഞ്ഞു. നെറ്റ്സില്‍ പുതിയൊരു വ്യൂ തേടുകയാണ് ഞാന്‍. എന്റെ പുതിയ സുഹൃത്തിനെ കാണു, സ്പൈഡി എന്നാണ് ഞാന്‍ അവനെ വിളിക്കുന്നത്, പന്ത് വീഡിയോ പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചു.

പിന്നാലെ വീഡിയോ പങ്കുവെച്ച് ബിസിസിഐയും എത്തി. പൂജാര ബാറ്റുമായി പന്തിന്റെ സ്പൈഡിയെ അടിച്ചിടാന്‍ നോക്കുന്നത് മുതല്‍, കോഹ്‌ലി സ്പൈഡിയെ കണ്ട് ഞെട്ടുന്നത് വരെ വീഡിയോയിലുണ്ട്. നാളെയാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് അഹമ്മദാബാദില്‍ ആരംഭിക്കുന്നത്.

You Might Also Like