പോണ്ടിംഗിനെ പുറത്താക്കിയത് സഹിച്ചില്ല, പന്ത് സിഎസ്‌കേയിലേക്ക് ചേക്കേറുന്നു

ഡല്‍ഹി ക്യാപിറ്റല്‍സ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിങ്ങിനെ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കിയത് ക്രിക്കറ്റ് ലോകത്ത് കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണല്ലോ. 2018 മുതല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനായിരുന്ന പോണ്ടിങ്ങിന്റെ കീഴില്‍ ടീം ആദ്യമായി ഐപിഎല്‍ ഫൈനലിലെത്തിയിരുന്നു.
തുടര്‍ന്ന് രണ്ട് തവണ പ്ലേഓഫിലും യോഗ്യത നേടിയിരുന്നു. എന്നാല്‍, കഴിഞ്ഞ മൂന്ന് സീസണുകളില്‍ ടീമിന്റെ പ്രകടനം മോശമായതിനെ തുടര്‍ന്നാണ് പോണ്ടിങ്ങിനെ പുറത്താക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തീരുമാനിച്ചത്.
പോണ്ടിങ്ങിന്റെ പുറത്താകലിന് പിന്നാലെ, ടീമിന്റെ ക്യാപ്റ്റന്‍ റിഷഭ് പന്തും ഡല്‍ഹി ക്യാപിറ്റല്‍സ് വിടുമോ എന്ന ചര്‍ച്ചകളും സജീവമാണ്. പോണ്ടിങ്ങുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പന്തും ടീം വിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 2021-ല്‍ പന്തിനെ ക്യാപ്റ്റനാക്കുന്നതില്‍ പോണ്ടിങ് നിര്‍ണായക പങ്കുവഹിച്ചിരുന്നു.
ഋഷഭ് പന്ത് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് പോയേക്കാം എന്ന് പ്രമുഖ ഇംഗ്ലീഷ് വാര്‍ത്ത ചാനലായ റിപ്പബ്ലിക്ക് വിലയിരുത്തുന്നു. സിഎസ്‌കെ താരം എംഎസ് ധോണിയുടെ കളിക്കാരന്‍ എന്ന നിലയിലുള്ള ദിവസങ്ങള്‍ എണ്ണപ്പെട്ടതിനാല്‍, നല്ലൊരു പകരക്കാരനെ സിഎസ്‌കെ തേടുന്നുണ്ട്. അതിന് പന്ത് അനുയോജ്യനാകുമെന്നും വിലയിരുത്തപ്പെടുന്നു.
2016 മുതല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കുന്ന പന്ത്, 111 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും 18 അര്‍ധ സെഞ്ചുറികളും സഹിതം 3284 റണ്‍സ് നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഐപിഎല്ലിലും ഡല്‍ഹിയുടെ ഏറ്റവും ഉയര്‍ന്ന റണ്‍ സ്‌കോററായിരുന്നു പന്ത്, മൂന്ന് അര്‍ധ സെഞ്?ുറികളുടെ സഹായത്തോടെ 446 റണ്‍സ് ആണ് പന്ത് നേടിയത്.