അവന്റെ കൈകളില്‍ ഇന്ത്യയുടെ ഭാവി സുരക്ഷിതമാണ്, വാലറ്റം ഒന്നുകൂടെ ചെറുത്ത് നിന്നെങ്കില്‍

Image 3
CricketTeam India

ഗൗതം സിന്ധ്

1997 ഒക്ടോബര്‍ നാലിന് ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ റൂര്‍ക്കി എന്ന ചെറിയ പട്ടണപ്രദേശത്താണ് റിഷഭ് രാജേന്ദ്ര പന്ത് എന്ന യുവപ്രതിഭയുടെ ജനനം

ഇന്നിപ്പോ അദ്ദേഹത്തിന്റെ ജീവിതയാത്ര 23 വര്‍ഷം പിന്നിട്ടു നില്‍ക്കുമ്പോള്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ധോണിയുടെ അഭാവത്തില്‍ ഇന്ത്യയുടെ ഭാവി തന്റെ കൈകളില്‍ സുരക്ഷിതമാണ് എന്ന് തന്റെ ഒരോ മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ അയാള്‍ ക്രിക്കറ്റ്പ്രേമികള്‍ക്ക് കാണിച്ചുകൊടുക്കുന്നു….

ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ ഈ സ്പിന്‍ ട്രാക്കില്‍ 329 എത്തിയിട്ടുണ്ടെങ്കില്‍ അതിലൊരു നേരിയ പങ്ക് 77 പന്തില്‍ നിന്ന് 58 റണ്‍സ് നേടി പുറത്താവാതെ നിന്ന് പന്തി’ ന്റേതാണ്.

Ashwin -Axar -Kuldeep -Sharma – Siraj എന്നിവര്‍ അടങ്ങുന്ന വാലറ്റം ഒന്നുടെ ചെറുത്തു നിന്നിരുന്നെങ്കില്‍ ഒരുപക്ഷെ ഇന്ത്യന്‍ സ്‌കോര്‍ 350ന് മുകളില്‍ ആയേനെ അല്ലെങ്കില്‍ പന്ത് എത്തിച്ചേനെ എന്നാണ് എന്റെ പക്ഷം.

30 ടെസ്റ്റ് ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയപ്പോള്‍ 45ന് മുകളില്‍ ശരാശരിയുള്ള ഈ 23ക്കാരന് ഇന്ത്യന്‍ ക്രിക്കറ്റില്‍ വല്യ വല്യ നേട്ടങ്ങള്‍ നേടാന്‍ കഴിയട്ടെ ……..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍