ടീം ഇന്ത്യയിലെ ‘സൈക്കോ’, ആ 23കാരന്‍ ഉയരുകയാണ്, തന്നെ പരിഹസിച്ചവരെ പോലും ആരാധകരാക്കി

പ്രണവ് തെക്കേടത്ത്

ഈ വിജയ വേളയില്‍ കൂടുതല്‍ സന്തോഷം നല്‍കുന്നത് ഒരു സ്‌ക്വയര്‍ ടെര്‍ണരില്‍ റിഷാബ് പന്ത് കാഴ്ചവെക്കുന്ന ആ കീപ്പിങ് സ്‌കില്ലുകളാണ് ….

ബാറ്റിങ്ങിലെ അസാധാരണമായ ആ കഴിവുകള്‍ക്കിടയിലും ഇന്ത്യന്‍ പിച്ചസ്സിലെ ആ ഗ്ലവ് വര്‍ക്ക് സംശയങ്ങളുടെ റെഡാറിലായിരുന്നു …
അവിടെ ആദ്യ ഇന്നിങ്‌സില്‍ തന്റെ ഇടതുവശത്തേക്കുള്ള മുഴു നീളന്‍ ഡൈവിങ്ങിലൂടെ രണ്ടു ഇംഗ്ലീഷ് താരങ്ങളെ പവലിയനിലേക്ക് അയയ്ക്കുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ അത്ഭുതപെടുകയാണ് ….

സെക്കന്റ് ഇന്നിങ്‌സില്‍ ദിനം പ്രതി തകരുന്ന പിച്ചില്‍ അയാള്‍ ഏതൊരു കീപ്പറെയും അസൂയപ്പെടുത്തുന്ന സ്റ്റമ്പിങ് കാഴ്ചവെക്കുന്നുണ്ട് ,കുത്തി തിരിയുന്ന ബോളുകളെ കൂടുതലും കൈപിടിയിലാക്കുന്നുണ്ട് …

അയാളുടെ ബാറ്റിംഗ് കഴിവുകളെ പേടിച്ചു ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ വൈകിപ്പിക്കുന്ന ഇംഗ്ലീഷ് നായകന്‍ ..


ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബോളറായ കമ്മിന്‍സ് പറയുന്നത് അദ്ദേഹം വെറുമൊരു ഡാഷര്‍ അല്ല , എപ്പോള്‍ ആക്രമിക്കണം എപ്പോള്‍ സ്ലോ ഡൌണ്‍ ചെയ്യണമെന്ന് നന്നായറിയുന്ന ക്ലാസ്സി ബാറ്റ്‌സ്മാന്‍ ആണെന്നാണ് …

ആ ഇരുപത്തത്തി മൂന്ന് വയസ്സുകാരന്‍ ഉയരുകയാണ് …..

തന്നെ പരിഹസിച്ചവരെ പോലും ആരാധകരാക്കുകയാണ്..

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like