സിക്‌സ് പറത്തി സെഞ്ച്വറി, ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ മാറിയ മുഖമാണിന്നവന്‍

മുസ്തഫ ബിന്‍ സുബൈര്‍

വേള്‍ഡ് ടെസ്റ്റ് സീരീസ് ഫൈനലില്‍ ന്യൂസിലാന്‍ഡിന്റെ എതിരാളികള്‍ ആരാകുമെന്ന ചോദ്യത്തിന് ഉത്തരം പ്രതീക്ഷിക്കുന്ന അതി നിര്‍ണായകമായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം മൊട്ടേറയില്‍ പുരോഗമിക്കുകയാണ്. ഇംഗ്ലീഷ് ബൗളര്‍മാര്‍ മുന്‍തൂക്കം നേടിയ ആദ്യ സെഷനുകളില്‍ വിരാട് കോഹ്ലിയും പൂജാരയും രഹാനെയും അടക്കമുള്ള പേര് കേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര പരാജയപ്പെട്ട പിച്ചില്‍ രോഹിത് ശര്‍മയുടെ ചെറുത്തു നില്‍പ്പ് ഒരിക്കല്‍ കൂടെ ഇന്ത്യ ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ട് പോവുകയാണ്.

പക്ഷെ ബെന്‍ സ്റ്റോക്‌സിന്റെ ഉജ്വലമായ ഒരു പന്തില്‍ അര്‍ദ്ധ സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ രോഹിത് കൂടെ മടങ്ങിയതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സ് പ്രതിസന്ധിയിലേക്ക് വീഴുകയാണ്. എത്രയും വേഗത്തില്‍ വാലറ്റത്തെ കൂടെ ചുരുട്ടി കെട്ടി പരമാവധി റണ്‍സ് ലീഡ് നേടുക എന്ന ലക്ഷ്യത്തില്‍ ഇംഗ്ലീഷ് ബൗളിങ് നിര ആക്രമണം തുടരുകയാണ്. പക്ഷെ ക്രീസില്‍ ഒത്തു ചേര്‍ന്ന ഋഷഭ് പന്തിനും വാഷിംഗ്ടന്‍ സുന്ദറിനും മറ്റ് ചില പദ്ധതികളുണ്ടായിരുന്നു..

ഇന്ത്യന്‍ സ്‌കോര്‍ 200 കടക്കുന്നത് വരെ ഗ്രിറ്റും ടെംപര്‍മെന്റും കൈ മുതലാക്കി പിടിച്ചു നിന്ന് മോശം പന്തുകളെ മാത്രം ശിക്ഷിച്ച ദ്വയം ജോ റൂട്ടിന്റെ സകല പദ്ധതികളും തകിടം മറിക്കുകയാണ്.

നിലയുറപ്പിച്ച ശേഷം തങ്ങളുടെ ഷോട്ടുകള്‍ കളിച്ചു തുടങ്ങിയ ഇന്ത്യന്‍ യുവ തുര്‍ക്കികള്‍ ഇന്നിങ്സ് ചുമലിലേന്തി ഇന്ത്യയെ ലീഡിലേക്ക് നയിക്കുകയാണ്.ലീഡ് നേടിയതോടെ ഇംഗ്ലീഷ് ക്യാമ്പിലെക്ക് ആക്രമിച്ചു കയറിയ ഋഷഭ് പന്ത് ദ്രുത ഗതിയില്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. അപകടം മനസിലാക്കിയ ജോ റൂട്ട് തന്റെ ആവനാഴിയിലെ സകല അസ്ത്രങ്ങളും പരീക്ഷിച്ചു.

ന്യൂ ബോള്‍ എടുത്തപ്പോള്‍ ആദ്യ സെഷനുകളില്‍ മനോഹരമായി പന്തെറിഞ്ഞ ആന്‌ഡേഴ്‌സണെയും സ്റ്റോക്‌സിനെയും ഉപയോഗിച്ചു വിക്കറ്റ് നേടി മത്സരത്തിലെക്ക് തിരിച്ചു വരാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍. പക്ഷെ ന്യൂ ബോളുമായി കുതിച്ചു വരുന്ന ജിമ്മി ആന്‌ഡേഴ്സനെ റിവേഴ്സ് ലാപ്പ് ചെയ്തു ബൗണ്ടറി കടത്തി പാര്‍ട്ണര്‍ഷിപ്പ് സെഞ്ചുറി കടത്തി കൊണ്ടാണ് ഋഷഭ് പന്ത് മറുപടി നല്‍കുന്നത്.

That reverse lap to James Anderosn, with a new ball
Rishabh Pant, you beauty!

തങ്ങളുടെ പേസ് ബൗളിങ് അറ്റാക്കിനെ കടന്നാക്രമിച്ച പന്തിന് തടയിടാന്‍ ജോ റൂട്ട് തന്നെ സ്വയം ബൗളിംഗ് ചേഞ്ച് ആയി വരികയാണ് .94 റണ്‍സില്‍ നില്‍ക്കുന്ന പന്തിന്റെ മുന്‍പ് അഞ്ചു തവണ തൊണ്ണൂറുകളിലെത്തിയിട്ടും സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയ കണക്കുകള്‍ സ്‌ക്രീനില്‍ തെളിയുമ്പോള്‍ കമന്ററി ബോക്സില്‍ നിന്ന് ആദ്യ പന്ത് തന്നെ സിക്‌സറടിച്ചു സെഞ്ചുറി തികക്കുന്നതിനെ കുറിച്ചു ഡിസ്‌കഷന്‍ നടക്കുകയാണ്. ആ സംസാരം തീരുന്നതിന് മുന്‍പ് ആ ഓവറില്‍ ആദ്യ പന്ത് തന്നെ ഗ്യാലറിയില്‍ പറന്നിറങ്ങി വരുന്നതാണ് തുടര്‍ന്ന് നമ്മള്‍ കാണുന്നത് . ബൗണ്ടറി ലൈനില്‍ ഫീല്‍ഡറെ നിറുത്തി സ്പിന്‍ കെണി ഒരുക്കാന്‍ ശ്രമിച്ച റൂട്ടിന് ഫീല്‍ഡറുടെ തലക്ക് മുകളിലൂടെ സിക്‌സറിന് പറത്തി സെഞ്ചുറി തികക്കുന്ന ഋഷഭ് പന്ത് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ മാറിയ മുഖത്തിന്റെ പ്രതീകമാവുകയാണ്. ഒപ്പം താന്‍ എന്ത് കൊണ്ടാണ് ഇത്ര മാത്രം മാനേജ്മെന്റല്‍ ബാക്ക് ചെയ്യപ്പെടുന്ന സ്പെഷ്യല്‍ ടാലന്റ് ആയി മാറുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരവും.

കരിയറില്‍ അര്‍ഹിക്കുന്നതിലധികം വിമര്‍ശനങ്ങള്‍ നേരിട്ട് നാഷണല്‍ ടീമിലെ സ്ഥാനം വരെ നഷ്ടപ്പെട്ട ഒരു സാഹചര്യത്തില്‍ നിന്നും അയാള്‍ അതി ശക്തമായി തിരിച്ചു വരുന്ന കാഴ്ച്ച ഓസ്ട്രേലിയന്‍ മണ്ണില്‍ നമ്മള്‍ കണ്ടതാണ്. ഇന്ത്യയുടെ സമീപ കാല ഓവര്‍സീസ് പരമ്പരകളിലെ ഐതിഹാസിക വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച പന്ത് സ്വന്തം മണ്ണിലും അതാവര്‍ത്തിക്കുന്ന കാഴ്ച്ചക്കാണ് ഇപ്പൊ നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്.ടീം പ്രതിസന്ധിയിലാകുമ്പോള്‍ തുടര്‍ച്ചയായ മികച്ച പ്രകടനങ്ങളുമായി അയാള്‍ ഇന്ത്യന്‍ ആരാധകരുടെ ഹൃദയത്തില്‍ അതിവേഗം തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്.

ചേതേശ്വര്‍ പൂജാരയും വിരാട് കോഹ്ലിയും രോഹിത് ശര്‍മയും അടങ്ങുന്ന ഇന്ത്യന്‍ ബാറ്സ്മാന്‍മാരുടെ ഇടയില്‍ ഈ വര്‍ഷത്തെ ലീഡിങ് സ്‌കോറര്‍ ആയി ഋഷഭ് രാജേന്ദ്ര പന്ത് എന്ന പേര് തെളിയുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്സ്മാനെന്ന സ്ഥാനത്തേക്കുള്ള പാതയില്‍ അയാള്‍ ബഹുദൂരം പിന്നിട്ട് കഴിഞ്ഞിരിക്കുന്നു.

What a dominating knock under pressure! He showed England who the real boss is.
Aboslute Clutch player..

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like