അത്ഭുത സ്‌ട്രൈക്ക റേറ്റിലാണ് ഈ സെഞ്ച്വറി പിറന്നത്, അയാള്‍ ഒരു എക്‌സ് ഫാക്ടറാണെന്ന് ഒരിക്കല്‍ കൂടി തെളിയ്ക്കുന്നു

പ്രണവ് തെക്കേടത്ത്

Series on the line, here comes rishabh pant !

ഫുള്ളി ചാര്‍ജ്ഡായി ഓടിയടുക്കുന്ന റബാഡയുടെയും യാന്‍സന്റെയും മുന്നിലേക്ക് നടന്നു വരുന്ന റിഷാബ് പന്ത് എല്ലാ അര്‍ത്ഥത്തിലും സമ്മര്‍ദ്ദത്തിലായിരുന്നു ,ജൊഹനാസ് ബെര്‍ഗിലെ ആ അലക്ഷ്യമായ ഷോട്ടിന്റെ വിമര്ശനങ്ങളില്‍ നിന്നയാള്‍ ആദ്യ ബോള്‍ നേരിടുമ്പോള്‍ വര്ഷങ്ങളുടെ അനുഭവ സമ്പത്തുള്ള രഹാനയും പൂജാരയും പവലിയനില്‍ തിരിച്ചെത്തുന്നുണ്ട് ഇന്ത്യയുടെ പേരിനൊപ്പം ഉണ്ടായിരുന്ന 69 റണ്‍സിന്റെ ലീഡ് ഒരര്‍ത്ഥത്തിലും സൗത്താഫ്രിക്കയ്ക്ക് ഒരു വെല്ലുവിളിയും ആയിരുന്നില്ല .

അവിടെ ഒരറ്റത്ത് ക്ഷമയോടെ ബാറ്റ് ചലിപ്പിക്കുന്ന നായകന്റെ ഉപദേശം സ്വീകരിച്ചുകൊണ്ട് ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ചുള്ള മെച്യൂഡ് ഇന്നിങ്സുമായി ഇന്ത്യയെ കളിയിലേക്ക് തിരിച്ചു കൊണ്ടു വരുമ്പോള്‍ കഴിഞ്ഞ കളിയിലെ മിസ്റ്റേക്ക് താന്‍ ആവര്‍ത്തിക്കില്ലെന്ന് റിഷ്ഭ് ഉറപ്പുവരുത്തുകയാണ് …

ബോളിനെ അതിന്റെ മെറിറ്റില്‍ നേരിടുമ്പോള്‍ പിറവി കൊള്ളുന്ന പുള്‍ ഷോട്ടുകളും ,സ്‌ക്വയര്‍ കട്ടുകളും കവര്‍ ഡ്രൈവുകളും നിറഞ്ഞ സൂപ്പര്‍ബ് കൗണ്ടര്‍ അറ്റാക്കിങ്ങ് knock ഒരര്‍ത്ഥത്തില്‍ അയാള്‍ക്ക് മാത്രം സാധിക്കാവുന്ന ഒരിന്നിംഗ്‌സ് എന്ന് വിശേഷിപ്പിച്ചാലും അതൊരു അതിശയോക്തിയാവില്ലെന്ന് ഉറപ്പുണ്ട്.

ആ കഴിവുകളില്‍ ഒരിക്കലും സംശയമില്ലാത്തപ്പോഴും സാഹചര്യങ്ങള്‍ റീഡ് ചെയ്യുന്നതില്‍ ഈ അടുത്തിടെ ചില അവസരങ്ങളില്‍ പരാജയപ്പെട്ട റിഷാബ് പന്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് തന്നെയാണ് ന്യൂലാന്‍ഡ്‌സില്‍ അരങ്ങേറിയത് ,ഓരോ റണ്ണിനും ബാറ്റെര്‍സ് ബുദ്ധിമുട്ടുന്ന പിച്ചില്‍ 85 എന്ന അത്ഭുതപ്പെടുത്തുന്ന സ്‌ട്രൈക്ക് റേറ്റില്‍ രൂപം കൊള്ളുന്ന ഫിഫ്റ്റി ,ഇടതു കയ്യന്‍ സ്പിന്നേഴ്സിനെതിരെ എന്നും പുറത്തെടുക്കാറുള്ള മേദാവിത്വം നിറഞ്ഞ 3 സിക്സറുകള്‍ ,കോഹ്ലി പുറത്തായതിന് ശേഷം ഗിയര്‍ ഡൌണ്‍ ചെയ്തുകൊണ്ടുള്ള സെന്‌സിബില്‍ ബാറ്റിംഗ് .

ഇന്ത്യന്‍ ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്ന…

ക്രിക്കറ്റ് ലോകം നല്‍കിയ എക്‌സ് ഫാക്ടര്‍ എന്ന വിശേഷണത്തിനോട് എല്ലാ അര്‍ത്ഥത്തിലും നീതിപുലര്‍ത്തുന്ന ശതകം …
മൂന്നാം ഓവര്‍സീസ് സെഞ്ചുറി..
An innings to Remember !

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24*7

You Might Also Like