സെഞ്ച്വറി അടിച്ച രാഹുലും, കോഹ്ലിയും ഒന്നുമല്ല സൂപ്പര്‍ സ്റ്റാര്‍, അക്ഷരാര്‍ത്ഥത്തില്‍ അവന്‍ തീ തുപ്പുകയാണ്

സന്ദീപ് ദാസ്
കെ.എല്‍ രാഹുല്‍ സെഞ്ച്വറിയും വിരാട് കോഹ്ലി ഫിഫ്റ്റിയും നേടി. ഹാര്‍ദിക്കിന്റെ കാമിയോയും ഉജ്ജ്വലമായിരുന്നു. പക്ഷേ സൂപ്പര്‍സ്റ്റാര്‍ ഋഷഭ് പന്ത് തന്നെ.
ശ്രേയസ് അയ്യറിന്റെ പരിക്കുമൂലം ഇന്ത്യന്‍ ടീമില്‍ ഒരു ഒഴിവുണ്ടായപ്പോള്‍ സകലരും പ്രതീക്ഷിച്ചത് സൂര്യകുമാര്‍ യാദവിനെയായിരുന്നു. അതില്‍ ന്യായവും ഉണ്ടായിരുന്നു. യാദവ് മികച്ച ഫോമിലായിരുന്നു. വലംകൈയ്യന്‍ എന്ന സാമ്യവും.
പക്ഷേ ടീം മാനേജ്‌മെന്റ് വിശ്വാസമര്‍പ്പിച്ചത് ഋഷഭിലാണ്. അതിനുള്ള പ്രതിഫലം ഡെല്‍ഹിക്കാരന്‍ തിരിച്ചുനല്‍കി. വെറും 40 പന്തുകളില്‍ 77 റണ്‍സ് ! സിക്‌സര്‍ മഴ ! ഒറ്റക്കൈ കൊണ്ട് വമ്പന്‍ ഹിറ്റുകള്‍! യാദവിനെ ആര്‍ക്കും മിസ് ചെയ്തില്ല.
ഇന്ത്യക്കാരന്റെ വേഗമേറിയ സെഞ്ച്വറി ഋഷഭിന്റെ പേരിലാവുമെന്ന് കരുതിയതാണ്. ഇന്നല്ലെങ്കില്‍ നാളെ ആ റെക്കോര്‍ഡ് അയാളിലേക്ക് വന്നുചേരാനുള്ള എല്ലാ സാദ്ധ്യതകളും കാണുന്നു.
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍