അതെ അവന്‍ തിരിച്ചുവരും, എല്ലാവരും എഴുതിതള്ളിയിടത്ത് നിന്നാണ് അവന്‍ നമ്മളെ ഫൈനലിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്

Image 3
CricketTeam India

അവിനാഷ് വിജികുമാര്‍

റിഷബ് പന്ത് ഇന്ന് ഔട്ട് ആയ ബോളിലെ ഷോട്ട് സെലക്ഷനെ കുറിച് നാസര്‍ ഹുസൈന്‍ നോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ വളരെ പ്രസക്തമാണ്….

‘അതെ ഓഫ് സൈഡ് ഇല്‍ ആ ബോള്‍ ലീവ് ചെയ്യാമായിരുന്നു…. എന്നാല്‍ അവന്റെ അങ്ങനെത്തെ ഷോട്ടുകളുടെ ബലത്തില്‍ ആണ് ഇന്ത്യ ഇന്ന് ഈ ഫൈനല്‍ കളിക്കുന്നത് ‘….

അതെ അതുതന്നെ ആണ് പറയാന്‍ ഉള്ളത്… അവന്‍ തിരിച്ചു വരും…

കാരണം ക്രിക്കറ്റ് പണ്ഡിതന്മാര്‍ ഉള്‍പ്പടെ എല്ലാരും തോറ്റു എന്ന് വിധി എഴുതിയ അന്നത്തെ കളി ഇന്ത്യ ജയിച്ചിട്ട് ഉണ്ടെകില്‍ അത് ഈ ചെറുപ്പക്കാരന്റെ തോറ്റുകൊടുക്കാന്‍ മനസ്സില്ലാതെ ആ വാശിയുടെ ഫലം ആണ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍