ആന്‍ഡേഴ്‌സണെ നാണംകെടുത്തി റിവേഴ്‌സ് സ്വീപ്പ്, പന്തിന്റ അമ്പരപ്പിച്ചതിങ്ങനെ

ലോകത്തെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളായ ജെയിംസ് ആന്‍ഡേഴ്‌സനെതിരെ റിഷബ് പന്ത് ഉതിര്‍ത്ത ഒരു ഷോട്ടില്‍ അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. വ്യക്തികത സ്‌കോര്‍ 89ല്‍ നില്‍ക്കെ ജെയിംസ് ആന്‍ഡേഴ്‌സണെ റിവേഴ്‌സ് സ്വീപ്പ് ചെയ്യ്താണ് പന്ത് ഞെട്ടിച്ചത്.

പന്ത് കാണിച്ച ചങ്കൂറ്റം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പന്തിന്റെ പ്രകടനത്തില്‍ ആരാധകര്‍ ശ്വാസമടക്കിപ്പിടിച്ചു കണ്ട നിരവധി ഷോട്ടുകളുണ്ടായിരുന്നെങ്കിലും ഏറ്റവും ശ്രദ്ധേയമായത് ഈ ഷോട്ടായിരുന്നു.

പന്ത് 94ല്‍ നില്‍ക്കെ ജോ റൂട്ടിനെ സിക്‌സിന് പറത്തിയാണ് തന്റെ കരിയറിലെ മൂന്നാം സെഞ്ച്വറി കുറിച്ചത്.

മത്സരത്തില്‍ ടീം സ്‌കോര്‍ 150 റണ്‍സ് കടക്കുന്നതിന് മുമ്പെ ആദ്യ രണ്ട് സെഷനുകളില്‍ തന്നെ ആറ് ബാറ്റ്‌സ്മാന്‍മാര്‍ ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തിയിടത്ത് നിന്നാണ് പന്ത് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. സെഞ്ചുറിക്ക് പിന്നാലെ ആന്‍ഡേഴ്‌സന്റെ പന്തില്‍ റിഷഭ് പന്ത് പുറത്തായെങ്കിലും 89 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി കളിയില്‍ ഇന്ത്യ മുന്‍തൂക്കം തിരിച്ചുപിടിച്ചു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 205 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അക്സര്‍ പട്ടേലാണ് ഇന്ത്യന്‍ ബോളാക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. അശ്വിന്‍ മൂന്ന് വിക്കറ്റും സിറാജ് രണ്ട് വിക്കറ്റും വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തിട്ടുണ്ട്.

You Might Also Like