ഇതാ തീ…, പുതിയ സര്‍പ്രൈസ് വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ബിസിസിഐ

വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് പുതിയ ഉപനായകന്‍. റിഷഭ് പന്താണ് രോഹിത്ത് ശര്‍മ്മയ്ക്ക് കീഴില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനം വഹിക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉളളത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരങ്ങളെല്ലാം സനടക്കുന്നത്.
ഇന്ത്യയുടെ നിലവിലെ ഉപനായകന്‍ കെഎല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതോടെയാണ് റിഷഭ് പന്തിനെ ഉപനായകനായി നിശ്ചയിച്ചിരിക്കുന്നത്. രാഹുലിനെ കൂടാതെ വാഷിംഗ്ടണ്‍ സുന്ദറും അക്‌സര്‍ പട്ടേലും പരിക്കിലിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായിരുന്നു. പകരം ദീപക് ഹൂഡയേയും കുല്‍ദീപ് യാദവിനേയും ടീമില്‍ ഉല്‍പ്പെടുത്തിയിട്ടുണ്ട്.
കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനോ റുതുരാജ് ഗെയ്ക്വാദോ രോഹിത്തിന്റെ ഓപ്പണിംഗ് പങ്കാളിയായേക്കും. വെങ്കിടേഷ് അയ്യര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും ടീമിലുണ്ട്.
ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഇല്ലാത്തതിനാല്‍ മുഹമ്മദ് സിറാജ് ആകും ബൗളിംഗ് നിരയെ നയിക്കുക. പ്രസിദ്ധ് കൃഷ്ണയും ടീമിലുണ്ട്.
നേരത്തെ ഏകദിന പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരിയിരുന്നു. അഹമ്മദാബാദിലാണ് ഏകദിന മത്സരങ്ങള്‍ നടന്നത്.