റിഷഭിനെ മലയാളം പഠിപ്പിച്ചോ, സഞ്ജുച്ചേട്ടന്‍ വേറെ ലെവല്‍

കളത്തില്‍ സഞ്ജു സാംസണ്‍ പലപ്പോഴും തന്റെ സഹതാരങ്ങളോട് മലയാളത്തില്‍ സംസാരിക്കുന്നത് വൈറലാകാറുണ്ട്. ഐപിഎല്ലിനിടെ പലപ്പോഴും ഈ കാഴ്ച്ച ക്രിക്കറ്റ് ലോകം കാണാറും ഉണ്ട്. ഇന്ത്യന്‍ ടീമിലും സഞ്ജുവിന്റെ മലയാളി സ്‌നേഹം പ്രശസ്തമാണ്.

ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളെ ‘ചേട്ടാ’ എന്ന് വിളിക്കാറുണ്ടെന്ന് സഞ്ജു പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് മറ്റൊര വീഡിയോയാണ്.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് സഞ്ജുവിനെ ‘ചേട്ടാ…’ എന്ന് വിളിക്കുന്ന വീഡിയോയാണത്. വെസ്റ്റിന്‍ഡീസിനെതിരെ അഞ്ചാം ടി20യ്ക്കിടേ സഞ്ജു ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നത് സംഭവം. രവി ബിഷ്ണോയുടെ പന്തില്‍ റോവ്മാന്‍ പവല്‍ സിംഗിളിന് ശ്രമിക്കുമ്പോള്‍ പന്ത് സ്റ്റംപിന് പിന്നില്‍ നിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു ‘ഈസി ചേട്ടാ…’ എന്ന്. രസകരമായ ആ വീഡിയോ കാണാം…

വെസ്റ്റിന്‍ഡീസിനെതിരെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 4-1നായിരുന്നു ഇന്ത്യയുടെ ജയം. ഫ്ളോറിഡയില്‍ നടന്ന അവസാന മത്സരത്തില്‍ 88 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

You Might Also Like