ഇംഗ്ലണ്ട് ചരിത്രമെഴുതിയപ്പോള്‍ ഗ്യാലറിയില്‍ ആര്‍ത്ത് വിളിച്ച് ആ ഇന്ത്യന്‍ സൂപ്പര്‍ താരവും

Image 3
SPORTS NEWS

യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ജര്‍മനിയെ ഇംഗ്ലണ്ട് അട്ടിമറിച്ചപ്പോള്‍ വെംബ്ലിയിലെ ഗ്യാലറിയില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ഒരു മുഖം കണ്ട് സന്തോഷിച്ചു. അത് മറ്റാരുമായിരുന്നില്ല ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തായിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ലഭിച്ച 20 ദിവസത്തെ ഇടവേളയ്ക്കിടെയാണ് പന്ത് യൂറോ പോരാട്ടം കാണാന്‍ വെബ്ലിയില്‍ എത്തിത്. ഇതിന്റെ ഫോട്ടോയും സാമൂഹിക മാധ്യമങ്ങളില്‍ പന്ത് പങ്കുവെച്ചിട്ടുണ്ട്.

നല്ല അനുഭവം എന്നാണ് വെംബ്ലിയില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് ഋഷഭ് പന്ത് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. കളിയില്‍ ജര്‍മനിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. റഹീം സ്റ്റെര്‍ലിങ്ങും ഹാരി കെയ്നുമാണ് ഇംഗ്ലണ്ടിനായി ഗോള്‍ വല കുലുക്കിയത്.

യൂറോ ചാമ്പ്യന്‍ഷിപ്പിലെ ഇംഗ്ലണ്ടിന്റെ നോക്കൗട്ട് ഘട്ടത്തിലെ രണ്ടാമത്തെ മാത്രം ജയമാണ് ഇത്. വെംബ്ലിയില്‍ കഴിഞ്ഞ ഏഴ് കളിയില്‍ ജര്‍മനിക്കെതിരെ തോറ്റ് നില്‍ക്കുന്നതിന്റെ മറുപടിയും ഇവിടെ ഇംഗ്ലണ്ട് നല്‍കി. ഉക്രെയ്നാണ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

 

View this post on Instagram

 

A post shared by Rishabh Pant (@rishabpant)

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം 20 ദിവസത്തെ ഇടവേളയാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ലഭിച്ചത്. ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ജൂലൈ 15ടെ ടീം അംഗങ്ങള്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും