അയാള്‍ അത്രയേറെ കഠിനാധ്വാനം ചെയ്തിരിക്കുന്നു, ഒരറ്റ മത്സരം കൊണ്ട് ആ മികവ് അതാണ് തെളിയ്ക്കുന്നത്

അരുണ്‍ കൃഷ്ണ

അശ്വിന്‍ രണ്ടു ഇന്നിങ്‌സിലും ഒരുപോലെ നിറഞ്ഞു നിന്നെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയെ സഹായിച്ച ഒരു പ്രധാന ഘടകം പന്തിന്റെ കീപ്പിങ് മികവ് കൂടി ആരുന്നു..

കീപ്പിങ് അത്ര മേല്‍ ദുഷ്‌കരമായ പിച്ചില്‍.. കീപ്പിങിന് എന്നും പഴി കേട്ടിട്ട് ഉള്ള പന്തിന് ഒരു ഒന്നൊന്നര ‘ടെസ്റ്റ്’ തന്നെ ആയിരുന്നു കഴിഞ്ഞത്..

പക്ഷെ ഇന്ന് നമ്മള്‍ കണ്ട ഈ ഉജ്ജ്വല പ്രകടനത്തിന് പിന്നില്‍ തീര്‍ച്ചയായും അയാളുടെ കഠിനാധ്വാനം ഉണ്ട്.. പ്രാക്ടീസ് മേക് ആ മാന്‍ പെര്‌ഫെക്ട് എന്നാണല്ലോ..

പന്തിന്റെ ബാറ്റിംഗ് വിരുതില്‍ ആര്‍ക്കും സംശയം ഇല്ല.. ശൂന്യതയില്‍ നിന്ന് മാച്ച് വിന്നിങ് ഇന്നിഗ്സുകള്‍ കളിക്കാന്‍ കെല്‍പ് ഉള്ള പന്ത്.. കീപ്പര്‍ ആയി അല്ലെങ്കില്‍ പോലും.. ബാറ്റ്‌സ്മാന്‍ ആയി എന്തായാലും ടീമില്‍ വേണം എന്ന് ആഗ്രഹിക്കുനര്‍ ആണ് അധികവും.


എന്നാല്‍ ഇനി ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഉള്‍പ്പടെ 3 ഫോര്‍മാറ്റിലും ഇന്ത്യക്ക് വേണ്ടി ദീര്‍ഘകാലം കീപ്പിങ് ബാറ്റ്‌സ്മാന്‍ ആയി പന്ത് തന്നെ കാണും എന്നതിന്റെ സൂചന ആരുന്നു ഇന്നത്തെ മത്സരം..

നമ്മുടെ ‘ഗില്ലി’ ആവാന്‍ റിഷബ് പന്തിന് കഴിയട്ടെ

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like