റിനോയ്ക്ക് അടുത്ത തിരിച്ചടി, ഗോകുലത്തിലും ഇടമില്ല, വന്‍ പ്രതിസന്ധി

പുതിയ സീസണില്‍ ഐലീഗില്‍ ഗോകുലം കേരളയ്‌ക്കൊപ്പം ലോണില്‍ കളിക്കാമെന്ന റിനോ ആന്റണിയുടെ പദ്ധതിയും പൊളിഞ്ഞു. ഗോകുലം എഫ്‌സി ഇന്ത്യന്‍ സൈനിംഗുകളെല്ലാം പൂര്‍ത്തിയാക്കിയപ്പോഴാണ് റിനോ ടീമില്‍ ഇടംപടിച്ചിട്ടില്ലെന്ന് വെളിപ്പെട്ടിരിക്കുന്നത്.
ഈസ്റ്റ് ബംഗാളില്‍ നിന്ന് ലോണില്‍ ഗോകുലത്തിനായി കളിക്കാനാണ് റിനോ ആഗ്രഹിച്ചത്. റിനോ തന്നെ മുന്‍കൈ എടുത്തായിരുന്നു ഈ നീക്കം നടത്തിയത്. എന്നാല്‍ അവസാന നിമിശം ഈ നീക്കം പരാജയപ്പെടുകയായിരുന്നു.
നേരത്തെ മലയാളി താരങ്ങളായ സികെ വിനീതും റിനോ ആന്റോയും അടക്കം 15 താരങ്ങളെ ഐഎസ്എല്‍ ടീമില്‍ നിന്ന് ഈസ്റ്റ് ബംഗാള്‍ ഒഴിവാക്കിയിരുന്നു. ഒഴിവാക്കിയ താരങ്ങളോട് മറ്റ് ക്ലബുകളിലേക്ക് ചേക്കേറാന്‍ ക്ലബ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് റിനോ ഗോകുലത്തിലേക്ക് ചേക്കേറാന്‍ നീക്കം നടത്തിയത്.
ഈ സീസണില്‍ മറ്റു ടീമുകളില്‍ അവസരം ലഭിക്കാത്ത ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട താരങ്ങളെ കൊല്‍ക്കത്തന്‍ ലീഗില്‍ മത്സരിക്കുന്ന ഈസ്റ്റ് ബംഗാള്‍ റിസര്‍വ് ടീമില്‍ കളിപ്പിക്കാമെന്നാണ് ക്ലബ് താരങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനം.
മലയാളി താരങ്ങളെ കൂടാതെ ഇറാനിയന്‍ വംശജന്‍ ഒമിത് സിംഗ്, കാവില്‍ ലോബോ, ലാല്‍റിതിക്ക റാള്‍ട്ടെ അടക്കമുളള താരങ്ങളെയാണ് ഈസ്റ്റ് ബംഗാള്‍ ഐഎസ്എള്‍ സ്‌ക്വാഡില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. പുതിയ പരിശീലകന്‍ റോബി ഫൗളറാണ് പുറത്താക്കേണ്ട താരങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.