രോഹിത് ആ രീതിയിലാണ് അന്ന് എന്നോട് സംസാരിച്ചത്, താന്‍ ഞെട്ടിപ്പോയെന്ന് റിങ്കു സിംഗ്

Image 3
CricketCricket News

ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്രധാന ടീമില്‍ ഉള്‍പ്പെടാത്തതിലുളള തന്റെ മൗനം മുറിച്ച് യുവതാരം റിങ്കു സിംഗ്. നന്നായി കളിക്കുമ്പോള്‍ ടീമില്‍ നിന്ന് ഒഴിവാക്കുന്നത് ആരെയും നിരാശപ്പെടുത്തും. ഇത്തവണ ടീം കോമ്പിനേഷന്റെ പേരിലാണ് തന്നെ ഒഴിവാക്കിയത്. തന്റെ കൈയ്യില്‍ അല്ലാത്ത ഒരു കാര്യത്തെപ്പറ്റി കൂടുതല്‍ ചിന്തിക്കുന്നില്ലെന്നും റിങ്കു സിംഗ് പറഞ്ഞു.

തുടക്കത്തില്‍ താന്‍ നിരാശനായിരുന്നു. എങ്കിലും സംഭവിച്ചത് നല്ലതിനാവാം. രോഹിത് ശര്‍മ്മ തന്നോട് കൂടുതലായി ഒന്നും പറഞ്ഞില്ല. കഠിനാദ്ധ്വാനം തുടരാന്‍ മാത്രമാണ് പറഞ്ഞത്. രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടുമൊരു ലോകകപ്പ് വരും. അതിനാല്‍ താന്‍ നിരാശപ്പെടേണ്ട സാഹചര്യമില്ലെന്നും റിങ്കു സിംഗ് പറഞ്ഞു.

‘രോഹിത് ഭയ്യ പറഞ്ഞു, കഠിനാധ്വാനം ചെയ്യുക, 2 വര്‍ഷത്തിന് ശേഷം വീണ്ടും ഒരു ലോകകപ്പ് ഉണ്ട്, അധികം വിഷമിക്കേണ്ടതില്ല ഇതാണ് അദ്ദേഹം എന്നോട് പറഞ്ഞത്’ റിങ്കു സിംഗ് പറഞ്ഞു.

ഐപിഎല്‍ കിരീടം നേടാനായതില്‍ സന്തോഷമുണ്ട്. ഏഴ് വര്‍ഷമായുള്ള സ്വപ്നം പൂര്‍ത്തിയാക്കിയിരിക്കുന്നു. കൊല്‍ക്കത്ത ടീമിലെ എല്ലാവരും സന്തോഷത്തിലാണ്. അതിന്റെ ക്രെഡിറ്റ് ഗൗതം ഗംഭീറിനാണ്. ഇപ്പോള്‍ താന്‍ കിരീടം നേടണമെന്നത് ദൈവത്തിന്റെ പദ്ധതിയാണെന്നും റിങ്കു സിംഗ് വ്യക്തമാക്കി.