ഇന്ത്യന്‍ പരിശീലകനാകാനുളള ഓഫര്‍ നിരസിച്ച് മറ്റൊരു സൂപ്പര്‍ താരവും

Image 3
CricketTeam India

ലങ്കന്‍ ഇതിഹാസം ജയവര്‍ധനയ്ക്ക് പിന്നാലെ ഇന്ത്യന്‍ കോച്ചാകുവാന്‍ റിക്കി പോണ്ടിംഗിനും ബിസിസിഐയുടെ ക്ഷണം. എന്നാല്‍ ബിസിസിഐയുടെ ഈ ക്ഷണം മുന്‍ ഓസ്‌ട്രേലിയന്‍ താരം നിരസിച്ചുവെന്ന് റിപ്പോര്‍ട്ട്.

നിലവില്‍ ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യ കോച്ചായി ചുമതല വഹിക്കുകയാണ് റിക്കി പോണ്ടിംഗ്. റിക്കി പോണ്ടിംഗ് ഓഫര്‍ നിരസിക്കുവാനുള്ള കാരണം വ്യക്തമല്ലെന്നാണ് അറിയുന്നത്.

നേരത്തെ ശ്രീലങ്കന്‍ ഇതിഹാസം ജയവര്‍ധനയും ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചിരുന്നു. നിലവില്‍ മുംബൈ ഇന്ത്യന്‍സ് പരിശീലകനായ ജയവര്‍ധന അവിടെ തന്നെ തുടരാനാണ് താല്‍പര്യമെന്ന് അറിയ്ക്കുകയായിരുന്നു.

അതെസമയം രവി ശാസ്ത്രിയ്ക്ക് പകരം രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ കോച്ചായി ലോകകപ്പിന് ശേഷം ചുമതലയെടുക്കുമെന്നുളള റിപ്പോര്‍ട്ടുകളും ശക്തമാണ്. അതിനിടെ പുതിയ ഹെഡ് കോച്ചിനെ തേടി ബിസിസിഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ആരെല്ലാം അപേക്ഷിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം ബിസിസിഐ കൈകൊള്ളുക.