ഒരു ദുസ്വപ്‌നം പോലെ ഓരോ ഇന്ത്യയ്ക്കാരനേയും വേട്ടയാടുന്ന ഇന്നിംഗ്‌സ്

പ്രണവ് തെക്കേടത്ത്

അന്നയാളുടെ ദിനമായിരുന്നു അല്ല അന്നയാള്‍ അങ്ങനെ ആക്കി മാറ്റുകയായിരുന്നു,ആ വലിയ സ്റ്റേജില്‍ ഒരു നായകന്‍ എങ്ങനെ ഒരു ടീമിനെ കൈപിടിച്ചുയര്‍ത്തണമെന്നയാള്‍ ലോകത്തിനെ പഠിപ്പിക്കുകയായിരുന്നു, ഒരു ചെറിയവസരം പോലും ആ ദിനങ്ങളില്‍ എതിരാളികള്‍ക്ക് നല്‍കരുതെന്നയാള്‍ തീരുമാനിച്ചിരുന്നു, ആദ്യ അര്‍ധശതകം നിലയുറപ്പിക്കാന്‍ വേണ്ടിയയാള്‍ മാറ്റി വച്ചപ്പോള്‍, പിന്നീട് നേടിയെടുത്ത റണ്ണുകള്‍ ആ എതിര്‍ ടീമിനെ ആ മത്സരത്തില്‍ നിന്നെ മാറ്റി നിര്‍ത്തുന്നതായിരുന്നു, അതെ അയാള്‍ ഉറപ്പുവരുത്തുകയായിരുന്നു അവസാനം വരെ ഞാന്‍ ആ ഇരുപത്തി രണ്ടു യാര്‍ഡില്‍ കാണുമെന്ന്, ഒരര്‍ത്ഥത്തില്‍ അയാളെ അന്ന് പുറത്താക്കുക പോലും അപ്രാപ്യമായ കാര്യമായിരുന്നു….

38ാം ഓവറിന്റെ അവസാനം ഡ്രിങ്ക്‌സുമായി വന്ന പന്ത്രണ്ടാമനോട് അയാള്‍ ഉരുവിട്ടത് ഇങ്ങനെ ആയിരുന്നു ‘Tell the boys to strap up the seat belt on, iam gonna go flat- out from now and see what happens ‘…

അതിനുശേഷം അയാള്‍ ലക്ഷ്യം വച്ചത് ബൗണ്ടറികള്‍ മാത്രമായിരുന്നു, ആ ഇന്നിങ്‌സില്‍ അദ്ദേഹം സ്വന്തമാക്കിയ 8 സിക്‌സറുകള്‍ പോലും പിറന്നത് അതിനു ശേഷമായിരുന്നു, 74 ബോള്‍ 50 സ്വന്തമാക്കാന്‍ അയാള്‍ ഉപയോഗിച്ചപ്പോള്‍ പിന്നീട് നൂറിലേക്കെത്താന്‍ 29 ബോളുകളെ അയാള്‍ വിനിയോഗിച്ചുള്ളൂ, അവസാന 17 ബോളില്‍ 40 റണ്‍സും കൂട്ടിച്ചേര്‍ത്തു മദമിളകിയ ആനയെ പോലെ മുന്നില്‍ കണ്ട ബോളേഴ്‌സിനെയെല്ലാം അയാള്‍ തകര്‍ത്തെറിഞ്ഞപ്പോള്‍, തല താഴ്ത്തി മടങ്ങാനായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരുടെ വിധി,……….

ലോകകപ്പ് ചരിത്രത്തിലെ തന്നെ എക്കാലത്തേയും മികച്ചൊരു ഇന്നിംഗ്‌സായി അപ്പോഴേക്കും അത് മാറിയിരുന്നു, ആ ഫൈനലിന്റെ ആദ്യ പകുതിയില്‍ തന്നെ ആ വേള്‍ഡ് കപ്പിലേക്കയാള്‍ ആ ടീമിനെ അടുപ്പിച്ചിരുന്നു, നായകനായിരുന്നു അയാള്‍ സമ്മര്‍ദ്ദം നിറഞ്ഞൊഴുകുന്ന ദിനത്തിനെ ചങ്കുറപ്പോടെ നേരിട്ട നായകന്‍, ടീം അംഗങ്ങളെ സ്വന്തം പ്രകടനത്താല്‍ പ്രോചോദിപ്പിച്ച ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ചവനിലൊരാള്‍

ഗാംഗുലി എന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ചൊരു നായകന്‍ ആ ടോസിന്റെ പേരില്‍ ക്രൂശിക്ക പെടുമ്പോഴും സെവാഗിന്റെ ധൈര്യം നിറഞ്ഞ ബാറ്റിങ്ങിന്റെ പേരില്‍ ആ ഫൈനല്‍ നമ്മള്‍ ഓര്‍ക്കുമ്പോഴും, ആ ദിനം ശെരിക്കും അയാളുടേതായിരുന്നു നായകനായും ബാറ്‌സ്മാനായും കളിക്കളം വാഴ്ന്ന റിക്കി തോമസ് പോണ്ടിങ്ങിന്റെത്…

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like