ഐഎസ്എല്‍ കളിക്കാന്‍ പോര്‍ച്ചുഗീസ് ഹീറോ, വന്‍ വാര്‍ത്ത വരുന്നു
പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റിക്കോര്‍ഡോ കരേസ് ഐഎസ്എല്‍ കളിക്കാന്‍ ഇന്ത്യയിലേക്ക് വരുന്നു. ഹൈദരാബാദ് എഫ്‌സി ഉള്‍പ്പെടെ രണ്ട് ക്ലബുകളാണ് കരേസിനെ സ്വന്തമാക്കാന്‍ രംഗത്തുളളത്. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പോര്‍ച്ചുഗീസ് ദേശീയ ടീമിനായി 80 മത്സരങ്ങള്‍ കളിച്ചിട്ടുളള താരമാണ് കരേസ്. 10 രാജ്യന്തര ഗോളും കരോസ് സ്വന്തമാക്കിയിട്ടുണ്ട്.
പോര്‍ച്ചുഗല്‍ യൂറോ കപ്പ് നേടുമ്പോള്‍ ടീമിലെ പ്രധാന താരവും കരേസ്മയായിരുന്നു. 36 വയസ്സുളള ഈ വിംഗര്‍ കഴിഞ്ഞ ലോകകപ്പിനും പോര്‍ച്ചുഗീസ് കുപ്പായം അണിഞ്ഞിരുന്നു. ലോകകപ്പില്‍ ഇറാനതിരെ കരേസ്മ നേടിയ ട്രിവേല ഗോള്‍ ശ്രദ്ധേയമായിരുന്നു.
ബാഴ്‌സലോണ, ഇന്റര്‍ മിലാന്‍, ചെല്‍സി, പോര്‍ട്ടോ തുടങ്ങിയ പ്രമുഖ ക്ലബുകളില്‍ പന്ത് തട്ടിയ ശേഷമാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ഇന്ത്യയിലേക്ക് വിമാനം കയറുന്നത്.
കഴിഞ്ഞ സീസണില്‍ തുര്‍ക്കിഷ് ക്ലബായ കസിമ്പസയിന് വേണ്ടിയാണ് കരേസ് കളിച്ചത്. ബാഴ്‌സയ്ക്കും ഇന്ററിനുമായി ഒരോ ഗോള്‍ വീതവും പോര്‍ട്ടോയ്ക്കായി 24 ഗോളും കരോസ് സ്വന്തമാക്കിയിട്ടുണ്ട്. കരേസ് ഇന്ത്യയിലെത്തുകയാണെങ്കില്‍ അത് വലിയ നേട്ടമാകും.