കൊച്ചാട്ടന്‍ ചെറിയ മൊതലല്ല!, രാഹന ബ്രില്ലന്‍സില്‍ പകച്ച് ഓസീസ്

രാംദാസ്

വേയ്ഡിനെ ജഡേജ വിക്കറ്റിനു മുന്നില്‍ കുരുക്കുന്നു. റിവ്യൂ എടുത്ത ഓസീസിന് വിക്കറ്റിനു പുറമേ റിവ്യൂ കൂടി നഷ്ടമാവുന്നു. അടുത്ത ഓവര്‍ അശ്വിന്‍ മെയ്ഡന്‍. അതിനടുത്ത ഓവര്‍ ജഡേജയും മെയ്ഡന്‍ എറിഞ്ഞ് പ്രഷര്‍ ബില്‍ഡപ്പ് ചെയ്യുന്നു.

ഇനിയാണ് കൊച്ചാട്ടന്റെ ക്യാപ്റ്റന്‍സി. അശ്വിനെ തുടരുന്നതിനു പകരം പന്ത് സിറാജിനെ ഏല്‍പിക്കുന്നു. ആദ്യ ബോള്‍ തന്നെ മനോഹരമായ ഔട്ട് സ്വിംഗര്‍. ട്രവിസ് ഹെഡ് സ്ലിപ്പില്‍ അഗര്‍വാളിന്റെ കൈയില്‍.

കൊച്ചാട്ടന്‍ ചെറിയ മൊതലല്ല. (ഓരോ ബോളിലും വിക്കറ്റിന് പിന്നില്‍ നിന്ന് ഓളിയിട്ട് ബാറ്റ്‌സ്മാനെ അസ്വസ്ഥനാക്കുന്ന പന്തിന്റെ പങ്ക് വിസ്മരിക്കുന്നില്ല.)

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like