പങ്കാളിത്ത വിപുലീകരണം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Image 3
FootballISL

ബേ ക്രിയേഷന്‌സിന്റെ പ്രീമിയം ക്വാളിറ്റി സ്‌പോര്ട്‌സ് വെയര് ബ്രാന്ഡായ റെയോര് സ്‌പോര്ട്‌സുമായി പങ്കാളിത്ത വിപുലീകരണം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി (കെബിഎഫ്‌സി). ഐഎസ്എല് ഏഴാം സീസണില് (202021) കെബിഎഫ്‌സിയുടെ ഔദ്യോഗിക കിറ്റിങ്, വ്യാപാര പങ്കാളികളായി റെയോര് സ്‌പോര്ട്‌സ് തുടരും.

പങ്കാളിത്തത്തിന്റെ ആദ്യവര്ഷമായ 2019-20 ഐഎസ്എല് സീസണില് താരങ്ങള്ക്കും ആരാധകര്ക്കും റെയോര് സ്‌പോര്ട്‌സ് ഗുണനിലവാരമുള്ള വസ്ത്രങ്ങള് നല്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കരാര് ദീര്ഘിപ്പിക്കാനുളള കെബിഎഫ്‌സി നീക്കം. പൂര്ണമായും ഇന്ത്യന് ഉടമസ്ഥതയില് മുംബൈ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന റെയോറിന്റെ മാതൃസ്ഥാപനമായ ബേ ക്രിയേഷന്‌സ്, പ്രീമിയം സ്‌പോര്ട്‌സ് വെയറില് പ്രാമുഖ്യമുള്ള, ഗാര്‌മെന്റ്‌സ് ആന്ഡ് ലൈസന്‌സ്ഡ് മര്ച്ചന്‌ഡൈസ് നിര്മാണ, വിതരണ കമ്പനിയാണ്. ഔദ്യോഗിക കിറ്റ് വിതരണക്കാര് എന്ന നിലയില് റെയോര് സ്‌പോര്ട്‌സ് ക്ലബ്ബ് വസ്ത്രങ്ങള്, പാര്ട്‌ണേര്‌സ് ടീം വസ്ത്രങ്ങള്, ജഴ്‌സിയുടെ ശരിയായ പകര്പ്പുകള്, തെരഞ്ഞെടുത്ത ക്ലബ് വില്പ്പന സാധനങ്ങളായ സ്‌കാര്ഫുകള്, തൊപ്പികള് തുടങ്ങിയവയുടെ ഉത്പാദനവും വിതരണവും തുടരും.

ഞങ്ങളുടെ ബ്രാന്ഡായ റെയോറുമായി ചേര്ന്ന്, കെബിഎഫ്‌സിയുടെ ഔദ്യോഗിക കിറ്റിങ്, വ്യാപാര പങ്കാളികളായി വിസ്മയകരമായ പങ്കാളിത്തം തുടരുന്നതില് സന്തോഷമുണ്ടെന്ന് ബേ ക്രിയേഷന്‌സ് പാര്ട്ണര് ഭാഗേഷ് കൊട്ടക് പറഞ്ഞു. കായിക ലോകത്ത് അസാധാരണമായ പൈതൃകം കെബിഎഫ്‌സിക്കുണ്ട്. മാത്രമല്ല, ലോകമെമ്പാടും അത്യാവേശമുള്ള ആരാധകരുമുണ്ട്. ഞങ്ങളുടെ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താന് സാങ്കേതികമായി മികച്ച കിറ്റുകള് രൂപകല്പ്പന ചെയ്യുന്നതിന്, റെയോറിന്റെ ഉല്പ്പന്ന നവീകരണവും മെച്ചപ്പെട്ട പ്രകടന മികവും ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നത്. ഇത് സ്വന്തമാക്കാന് ആരാധകരും ആഗ്രഹിക്കും. നൂതവും അംഗീകൃതവുമായ കെബിഎഫ്‌സി വില്പ്പന സാമഗ്രികളുടെ ഏറ്റവും വലിയ ശേഖരത്തിലേക്ക് അനായാസം പ്രവേശിക്കാന് ആരാധകര്ക്ക് മികച്ച ഓണ്‌ലൈന് ഷോപ്പിങ് അനുഭവം നല്കുന്നതിനും റെയോര് പ്രതിജ്ഞാബദ്ധമാണ്. കെബിഎഫ്‌സിയുടെ ഫാന്‌സ് അസോസിയേഷനുകള്, സ്‌പോണ്‌സര്മാര്, പാര്ട്്ണര്മാര് തുടങ്ങിയവര്ക്ക് ഇഷ്ടാനുസൃതമായ ആനൂകൂല്യങ്ങളുമായി റെയോര് എത്തും- ഭാഗേഷ് കൊട്ടക് പറഞ്ഞു

ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകളായ രാജസ്ഥാന് റോയല്‌സ്, റൈസിങ് പൂനെ സൂപ്പര് ജയന്റ്‌സ്, തമിഴ് തലൈവാസ്, ഹൈദരാബാദ് എഫ്‌സി, മറ്റ് സ്‌പോര്ട്‌സ് ഫ്രാഞ്ചൈസികള് എന്നിവ ഉള്‌പ്പെട്ട ബേ ക്രിയേഷന്‌സ് സ്‌പോര്ട്‌സ് പങ്കാളികളുടെ ശ്രദ്ധേയമായ പട്ടികയിലാണ് കേരള ബ്ലാസ്റ്റേഴ്‌സും തുടരുന്നത്. പ്രശസ്ത ബ്രാന്ഡുകളായ അള്ട്രാടെക്, കാസ്‌ട്രോള് ഇന്ത്യ, ജെകെ ലക്ഷ്മി സിമന്റ്, മഹീന്ദ്ര ലോജിസ്റ്റിക്‌സ് തുടങ്ങിയവയുടെ ഔദ്യോഗിക വ്യാപാരദാതാക്കള് കൂടിയാണ് ബേ ക്രിയേഷന്‌സ്.

മൈതാനത്തിന് അകത്തായാലും പുറത്തായാലും ഗുണനിലവാരം ക്ലബ്ബിന്റെ പ്രധാന ഫോക്കസാണെന്നും പ്രീമിയം ഗുണനിലവാരമുള്ള കായിക വസ്ത്രങ്ങളുടെ നിര്മാണത്തിലും വ്യാപാരത്തിലും വര്ഷങ്ങളായി മികവ് തുടരുന്ന റെയോര് സ്‌പോര്ട്‌സ് ഞങ്ങളുടെ മൂല്യങ്ങള് പങ്കിടുകയാണെന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഉടമ നിഖില് ഭരദ്വാജ് പറഞ്ഞു. വരാനിരിക്കുന്ന ഐഎസ്എല് സീസണിനായി റെയോറുമായുള്ള പങ്കാളിത്തം വിപുലീകരിക്കുന്നത് ഞങ്ങള്ക്ക് ആത്മവിശ്വാസവും സന്തോഷവും നല്കുന്നു. ഞങ്ങളുടെ ആരാധകര്ക്കും താരങ്ങള്ക്കും അളവിലും ഗുണനിലവാരത്തിലും മികവുള്ള, ധരിക്കുമ്പോള് സുഖപ്രദമായ മികച്ച ഉല്പ്പനങ്ങള് നല്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫലപ്രദമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും നിഖില് ഭരദ്വാജ് കൂട്ടിച്ചേര്ത്തു.

ക്ലബ് വില്പ്പന സാമഗ്രികളുടെ ലഭ്യത സംബന്ധിച്ച എല്ലാ അന്വേഷണങ്ങള്ക്കും ദയവായി Info@reyaursports.com ലേക്ക് ഇമെയില് ചെയ്യാം