എന്താണ് റിവേഴ്‌സിംഗ്? , പാകിസ്ഥാന്‍ കണ്ടെത്തിയ ‘ജൈവായുധം’, അതൊരു ജിന്നാണ് ബഹന്‍

ജയറാം ഗോപിനാഥ്

പന്തിനെ സ്വിങ് ചെയ്യിക്കുന്നത് ഒരു ‘ആര്‍ട്ട്’ ആണെങ്കില്‍, റിവേഴ്സ് സ്വിങ് ചെയ്യിക്കുന്നത് ‘മാസ്റ്റര്‍ ആര്‍ട്ടാണ്’. എന്താണ് റിവേഴ്സ് സ്വിങ് എന്ന് പറയുന്നതിന് മുന്‍പ്, ക്രിക്കറ്റ് ചരിത്രത്തിലെ രണ്ട് magical moments നെ കുറിച്ച് പറയാം.

(a) 1992 ലോകകപ്പ് ഫൈനല്‍ :

പാകിസ്താന്റെ 249 എന്ന സ്‌കോര്‍ പിന്തുടരുന്ന ശക്തരായ ഇംഗ്ലണ്ട്, തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം നീല്‍ ഫെയര്‍ ബ്രദറിന്റെയും,അലന്‍ ലാമ്പിന്റെയും കൗണ്ടര്‍ അറ്റാക്കിങ് കൂട്ട്‌കെട്ടിലൂടെ, പാകിസ്താന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തികൊണ്ടിരിക്കുന്നു. അപ്പോഴാണ്, ഇമ്രാന്‍ ഖാന്‍ 35 ആം ഓവര്‍ എറിയാന്‍ വാസീം അക്രത്തെ വിളിക്കുന്നത്.

34. 5: വായുവില്‍ ‘റ’ പോലെ കര്‍വ്വ് ചെയ്ത് മിഡില്‍- ലെഗ് സ്റ്റമ്പ് ഡയറക്ഷനില്‍ താഴ്ന്ന് ഉള്ളിലേക്ക് സ്വിങ് ചെയ്യുമെന്ന് തോന്നലുണര്‍ത്തിയ പന്ത്, അവസാന നിമിഷം വെളിയിലേക്ക് സ്വിങ് ചെയ്യുന്നു. പിച്ച് ചെയ്തതിന് ശേഷം, ബാറ്റിന്റെ ഔട്ട്‌സൈഡ് എഡ്ജിനെ പാസ്സ് ചെയ്ത പന്ത്, ലാമ്പിന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിക്കുന്നു… Bamboozled-

34.6: ക്രിസ് ലൂയിസ് ക്രീസില്‍. ലൂയിസിന് ആശ്വാസം നല്‍കുന്ന മാതിരി ഓഫ്സൈഡില്‍ വൈഡ് ആയി താഴ്ന്നു വരുന്ന പന്ത്, പെട്ടന്ന് ഉള്ളിലേക്ക് സ്വിങ്ങ് ചെയ്യുന്നു. തുടര്‍ന്ന്, പിച്ച് ചെയ്ത് ഷാര്‍പ്പായി ഉള്ളിലേക്ക് കട്ട് ചെയ്ത് ലൂയിസിന്റെ ബാറ്റിലൂരസി ഓഫ് സ്റ്റമ്പ് പിഴുന്നു. എന്താണ് സംഭവിച്ചത് എന്ന് മനസിലാകാതെ ആവിശ്വസനീയതയോടെ frozen ആയി നിന്ന് പോകുന്ന ലൂയിസ്.

പിറ്റേന്ന് പത്രങ്ങള്‍ ഇങ്ങനെ എഴുതി

‘England’s world cup dreams were literally reversed by two unplayable reversing swinging deliveries from Wasim Akram’

(b) 2005 ആഷസ്, 3rd ടെസ്റ്റ് :

തുടര്‍ച്ചയായി നാല് ഔട്ട് സ്വിങ്ങറുകള്‍ എറിഞ്ഞ ശേഷം തനിക്ക് നേരെ ഓടി അടുക്കുന്നു സൈമണ്‍ ജോണ്‍സിന്റെ കൈയ് ക്കുള്ളിലെ പന്തിന്റെ shiney സൈഡും, സീം പൊസിഷനും നോക്കി വീണ്ടുമൊരു ഔട്ട് സ്വിങര്‍ തന്നെ എന്ന പ്രതീക്ഷയില്‍, ഓഫ് സ്റ്റമ്പിന് പുറത്ത് പന്ത് ലീവ് ചെയ്യാനായി shoulder arms ചെയ്യുന്നു മൈക്കിള്‍ ക്ലാര്‍ക്ക്. പക്ഷെ, ക്ലാര്‍ക്കിനെ അത്ഭുതപെടുത്തി കൊണ്ട്, പന്ത് ഉള്ളിലേക്ക് സ്വിങ്ങ് ചെയ്ത് ഓഫ്സ്റ്റമ്പ് പിഴുന്നു. വിശ്വസിക്കാനാവാതെ തരിച്ചു നിന്ന് പോയി ക്ലാര്‍ക്ക്.

റിവേഴ്സ് സ്വിങ്ങ് എന്ന മാസ്റ്റര്‍ ആര്‍ട്ട് കണ്ട് ക്രിക്കറ്റ് ലോകം തരിച്ചു നിന്ന രണ്ട് സംഭവങ്ങളാണ് മുകളില്‍ വിവരിച്ചത്.

എന്താണ് റിവേഴ്സ് സ്വിങ്ങ്?

ഒറ്റവാക്കില്‍ പറഞ്ഞാല്‍, സാധാരണഗതിയ്ക്ക് ഔട്ട്സ്വിങ്ങര്‍ ആവേണ്ട പന്ത്, ബാറ്റ്‌സ്മാനെ പറ്റിച്ചു കൊണ്ട് ഉള്ളിലേക്ക് സ്വിങ് ചെയ്യുകയും, ഇന്‍സ്വിങറാവേണ്ട പന്ത്, വെളിയിലേക്ക് സ്വിങ് ചെയ്യുകയും ചെയ്യുന്ന പ്രതിഭാസമാണ് റിവേഴ്സ് സ്വിങ്ങ്.

പന്തിന്റെ സീമും, rough സൈഡും ഏത് വശത്തോട്ടാണോ bowler പൊസിഷന്‍ ചെയ്തിരിക്കുന്നത്, ആ വശത്തോട്ടായിരിക്കുമെല്ലോ പന്ത് സാധാരണ യായി സ്വിങ് ചെയ്യുന്നത്. എന്നാല്‍, rough സൈഡിന്റെയും, സീമിന്റെയും എതിര്‍ വശത്തെക്ക് പന്ത് സ്വിങ് ചെയ്യുന്ന പ്രതിഭാസമാണ് റിവേഴ്സ് സ്വിങ്.

അതായത്, ബാറ്റ്‌സ്മാന്റെ ഓഫ് സൈഡിലേക്ക് പന്തിന്റെ സീമും, rough സൈഡും പൊസിഷന്‍ ചെയ്ത് ബൗള്‍ ചെയ്യുന്ന പന്ത് ഔട്ട്‌സ്വിങ് ചെയ്യേണ്ടതിനു പകരം ഇന്‍സ്വിങ് ചെയ്യും. അതുപോലെ inswinger ആകേണ്ടിയിരുന്ന പന്ത് outswinger ആകും. സീo നേരെ പൊസിഷന്‍ ചെയ്തും റിവേഴ്സ് സ്വിങ് ചെയ്യിക്കാം.

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, shiney സൈഡിന്റെ എതിര്‍ ദിശയിലേക്ക് പന്ത് സ്വിങ് ചെയ്യുന്നത് നോര്‍മല്‍ അഥവാ കണ്‍വെന്‍ഷണല്‍ സ്വിങ്ങും, shiney side ന്റെ അതെ ദിശയിലേക്ക് സ്വിങ് ചെയ്യുന്നത് റിവേഴ്സ് സ്വിങ്ങുമാണ്.

റിവേഴ്സ് സ്വിങ്ങ് ചെയ്യാന്‍ വേണ്ട സാഹചര്യങ്ങള്‍

(i) പന്ത് പഴയതാവണം

(ii) പന്തിന്റെ ഒരു വശം നോര്‍മല്‍ തെയ്മാനം സംഭവിച്ചു rough ആയിരിക്കണം, മറുവശം താരതമ്യേനെ shiney ആയിട്ട് നിലനിര്‍ത്തണം (അതിന് വേണ്ടിയാണ് ഫീല്‍ഡിങ് ടീം ജഴ്‌സിയില്‍ ഉരസുന്നതും, ഉമിനീര് തേയ്ക്കുന്നതും, ചിലപ്പോള്‍ ബോള്‍ tampering വരെ നടത്തുന്നതും)

(iii) ബൗളര്‍ക്ക് നല്ല വേഗത വേണം (above 140km/hr)

റിവേഴ്സ് സ്വിങ്ങിന്റെ ചരിത്രം

പാകിസ്താന്റെ ക്ലബ് ബൗളറായ സലിം മിര്‍ കണ്ട് പിടിച്ച്, അവരുടെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റര്‍ സര്‍ഫരാസ് നവാസിന് കൈമാറി, പിന്നീട് ഇമ്രാന്‍ ഖാനിലേയ്ക്കും, അത് വഴി അക്രത്തിനും, യുനിസിനും പിന്നീട് ലോകത്തിലെ പല ബൗളര്‍മാരും സ്വയത്തമാക്കിയ വിദ്യയാണ് റിവേഴ്സ് സ്വിങ്ങ്.

റിവേഴ്സ് സ്വിങ്ങിന്റെ സയന്‍സ്

ഗോളാകൃതിയിയിലുള്ള വസ്തു വായുവില്‍ സഞ്ചരിക്കുമ്പോള്‍ അതിന്റെ ഉപരിതലത്തില്‍ ഒരു air -boundary layer രൂപപ്പെടും. എന്നാല്‍, പന്ത് അതി വേഗത്തില്‍ എറിയുമ്പോള്‍ ഈ ബൗണ്ടറി ലയര്‍ പന്തിന്റെ ഇരുവശത്തും പ്രഷുബ്ധമായ അവസ്ഥയിലായിരുക്കും.

പന്ത് പഴയതായത് കൊണ്ട് ഇരുവശത്തും roughness ഉള്ളതിനാല്‍ ഈ ബൗണ്ടറി ലയര്‍ പുതിയ പന്തിന്റെ shiney വശത്തുനിന്നും പെട്ടന്ന് remove ആയത് പോലെ remove ആവില്ല. പക്ഷെ പന്തിന്റെ വേഗത കൊണ്ട് already പ്രഷുബ്മായിതീര്‍ന്ന ഈ ബൗണ്ടറി ലയര്‍, പന്തിന്റെ സീമും, അതെ വശത്തെ അമിതമായ roughness ഉം കാരണം, ആ വശത്തൂന്ന്, shiney വശത്തേക്കാള്‍ മുന്‍പ് remove ചെയ്യപെടുന്നു. തന്മൂലം, roughness കൂടിയ വശത്ത് വായുവിന്റെ മര്‍ദ്ദം കൂടുതലായി അനുഭവപ്പെടുകയും, പന്ത് shiney വശത്തേക്ക് ലേറ്റായി സ്വിങ്ങുചെയ്യുകയും ചെയ്യുന്നു.

NB: റിവേഴ്സ് സ്വിങ്ങിനെ, ‘റിവേഴ്സ്’ ചെയ്യിക്കുന്ന ഒരു വിദ്വവാനുണ്ട്. അതിയാനെ കുറിച്ച് പിന്നീട് എഴുതാം

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like