അശ്വിന്‍ നേട്ടം അംഗീകരിക്കാനാകുന്നില്ല, ഇന്ത്യന്‍ താരത്തിനെതിരെ രൂക്ഷ വിമര്‍ശനം

ഡല്‍ഹി: മൊട്ടേര സ്റ്റേഡിയത്തിലെ പിച്ചിനെ വിമര്‍ശിച്ച ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിംഗിന് എതിരെ ഒരു വിഭാഗം ആരാധകര്‍. മൊട്ടേരയിലെ പിച്ച് ടെസ്റ്റ് ക്രിക്കറ്റിന് യോജിക്കുന്നതല്ലെന്നും, ഇതുപോലത്തെ പിച്ചിലാണെങ്കില്‍ അനില്‍ കുംബ്ലേയും, ഹര്‍ഭജന്‍ സിങ്ങുമെല്ലാം 800 വിക്കറ്റും, ആയിരം വിക്കറ്റുമെല്ലാം നേടുമായിരുന്നില്ലേ എന്നുമാണ് യുവരാജ് സിങ് ട്വീറ്റ് ചെയ്തത്.

ഇതാണ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. അശ്വിന്റെ നേട്ടം അംഗീകരിക്കാതിരിക്കാനാണ് യുവരാജ് ശ്രമിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ആരോപിക്കുന്നത്.

മുഹമ്മദ് ഷമിയും, ഇഷാന്ത് ശര്‍മയും ഇംഗ്ലണ്ടിലാണ് ജനിച്ചിരുന്നത് എങ്കില്‍ അവര്‍ 400, 600 വിക്കറ്റ് വീഴ്ത്തുമായിരുന്നോ എന്നും യുവരാജ് സിങ്ങിനോട് ആരാധകര്‍ ചോദിക്കുന്നു.

മൊട്ടേര ടെസ്റ്റിലൂടെ 400 വിക്കറ്റ് നേട്ടത്തിലേക്ക് അശ്വിന്‍ എത്തിയിരുന്നു. അതിവേഗത്തില്‍ 400 വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ബൗളര്‍ എന്ന നേട്ടമാണ് ഇവിടെ അശ്വിന്‍ സ്വന്തമാക്കിയത്. പിങ്ക് ബോള്‍ ടെസ്റ്റില്‍ അക്സര്‍ പട്ടേല്‍ രണ്ട് ഇന്നിങ്സിലുമായി 11 വിക്കറ്റ് വീഴ്ത്തിയപ്പോല്‍ ഏഴ് വിക്കറ്റാണ് അശ്വിന്‍ പിഴുതത്.

You Might Also Like