ടി20 പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത

ടി20 പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിനൊരു സന്തോഷ വാര്‍ത്ത. കോവിഡ് കാരണം ടെസ്റ്റ് മത്സരം നഷ്ടമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ കോവിഡ് മുക്തനായി. ഇതോടെ ഇംഗ്ലണ്ടിന് എതിരായ ട്വന്റി20 പരമ്പരയില്‍ രോഹിത്തിന് കളിക്കാനാവുമെന്ന് ഉറപ്പായി.

ഇംഗ്ലണ്ടിനെതിരായ ഏഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് മുന്‍പാണ് രോഹിത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 24ന് ഇന്ത്യ ലെസ്റ്ററിന് എതിരെ സന്നാഹ മത്സരം കളിക്കുമ്പോഴാണ് രോഹിത് കോവിഡ് പോസിറ്റീവാകുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്തതിന് ശേഷം നടത്തിയ പരിശോധനയിലാണ് രോഹിത്തിന് കോവിഡ് ബാധയേറ്റത്. ഇതോടെ രോഹിത്തിന്റെ അഭാവത്തില്‍ ഭുംറയാണ് ഇന്ത്യയെ നയിക്കുത്.

ജൂലൈ ഏഴിനാണ് ട്വന്റി20 പരമ്പര ആരംഭിക്കുന്നത്. ടി20 പരമ്പരയ്ക്ക് ശേഷം മൂന്ന് ഏകദിന മത്സരവും ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിക്കുന്നുണ്ട്. ടി20 പരമ്പരയില്‍ ആദ്യ മത്സരത്തില്‍ യുവതാരങ്ങളും രണ്ടാം മത്സരത്തില്‍ സീനിയര്‍ താരങ്ങുമാണ് കളിയ്ക്കുന്നത്.

ഈ വര്‍ഷം ഇന്ത്യയെ നയിക്കുന്ന ആറാമത്തെ ക്യാപ്റ്റനാണ് ഭുംറമ്ര. കെഎല്‍ രാഹുലിനും പരിക്കേറ്റ് ഇംഗ്ലണ്ട് പര്യടനം നഷ്ടമായതോടെയാണ് ഭുംറമ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയെ നയിച്ചത്.

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് കളിക്കുന്ന കോഹ് ലി ഉള്‍പ്പെടെയുള്ള താരങ്ങളെ ട്വന്റി20 പരമ്പരയിലെ ആദ്യ കളിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ രണ്ടാം ട്വന്റി20യിലേക്ക് കോഹ് ലി, പന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ എത്തും.

 

You Might Also Like