ആ ജഴ്‌സി ചുവക്കില്ല, ആരാധകര്‍ ഇച്ഛിച്ചതും ‘വൈദ്യന്‍ കല്‍പിച്ചതും’

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഉടമകള്‍ വിദേശ നിക്ഷേപം നഷ്ടപ്പെടതില്‍ നിരാശരാണെങ്കിലും സെര്‍ബിയന്‍ ടീം ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുക്കില്ല എന്നത് ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ മഞ്ഞപ്പടയെന്ന പേരില്‍ ലോകമറിയുന്ന വിധത്തില്‍ പ്രശസ്തരായ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക്കൂട്ടത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന നീക്കമായേനെ അത്.

കഴിഞ്ഞ ജനുവരി മുതല്‍ സെര്‍ബിയന്‍ സംഘവുമായി ബ്ലാസ്റ്റേഴ്‌സ് ഉടമകള്‍ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയായിരുന്നു. മുന്‍ കോച്ച് ഷറ്റോരിയെ പുറത്താക്കുന്നത് അടക്കമുളള കാര്യങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സില്‍ ചില നിര്‍ണ്ണയക ഇടപെടലുകളും സെര്‍ബിയന്‍ സംഘം നടത്തിയിരുന്നു. പുറത്താക്കപ്പെട്ട ഡച്ച് പരിശീലകന്‍ ഇക്കാര്യം തുറന്ന് പറയുകയും ചെയ്തിരുന്നു.

കൂടാതെ ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ ജഴ്‌സി മാറ്റാനുളള നീക്കത്തിലുമായിരുന്നു ‘പുതിയ ഉടമകള്‍’. എന്നാല്‍ ഇനിയും പുറത്ത് വരാത്ത കാരണം കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സുമായി സെര്‍ബ് സംഘം താല്‍കാലികമായിട്ടെങ്കിലും ചര്‍ച്ചകള്‍ അവസാനിപ്പിച്ചിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് ഉടമയായി നിമ്മഗഡ്ഡ പ്രസാദ് തന്നെ തുടരും. നേരത്തെ സെര്‍ബിയിയിലെ പ്രധാന ക്ലബായ റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡ് ആണ് ബ്ലാസ്റ്റേഴ്‌സിനെ സ്വന്തമാക്കാന്‍ ശ്രമിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഏതാനും സീസണുകളായി ബ്ലാസ്റ്റേഴ്‌സ് ഉടമ നിമ്മഗഡ്ഡ പ്രസാദും റെഡ്സ്റ്റാറുമായി ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. മ

സെര്‍ബിയയിലെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ഇവിത്സ തോന്‍ചേവ് ആണു ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമയാകാന്‍ പോകുന്നയാളെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡിന്റെ മുന്‍ വൈസ് പ്രസിഡന്റ് ആണ് ഇവിത്സ.

You Might Also Like