എംബാപ്പയെ കിട്ടിയില്ലെങ്കിൽ മറ്റൊരു സൂപ്പർതാരത്തിന് പിന്നാലെ റയൽ മാഡ്രിഡ്‌

Image 3
FeaturedFootballLa Liga

റയൽ മാഡ്രിഡ് അടുത്ത സീസണിലേക്ക് ലക്ഷ്യമിടുന്ന സൂപ്പർതാരമാണ് പിഎസ്‌ജിയുടെ കിലിയൻ എംബാപ്പെ. താരത്തിന്റെ കരാർ 2022 വരെയുണ്ടെങ്കിലും ക്ലബ്ബ് വിടാതിരിക്കാൻ കരാർ പുതുക്കാൻ പിഎസ്‌ജിയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയിൽ എംബാപ്പെ പിഎസ്‌ജിയിൽ തന്നെ തുടരാൻ തീരുമാനമെടുത്താൽ മറ്റൊരു സൂപ്പർതാരത്തെ നോട്ടമിട്ടിരിക്കുകയാണ് റയൽ മാഡ്രിഡ്‌.

ബൊറൂസിയ ഡോർട്മുണ്ട് സൂപ്പർതാരമായ എർലിംഗ് ഹാളണ്ടിനെയാണ് റയൽ മാഡ്രിഡ്‌ ലക്ഷ്യമിട്ടിരിക്കുന്നത്. കൊറോണ മൂലം സാമ്പത്തികമായി ബുദ്ദിമുട്ടു നേരിടുന്ന സാഹചര്യത്തിൽ വലിയ തുക നൽകി എംബാപ്പെയെ സ്വന്തമാക്കുന്നതിനു ചിലപ്പോൾ സാധിക്കാതെ വന്നേക്കാം ഈ അവസരത്തിൽ 64 മില്യൺ റിലീസ് ക്ലോസ് ഉള്ള ഹാളണ്ടിനു വേണ്ടി ശ്രമിക്കാനാണ് റയലിന്റെ പദ്ധതി.

റയൽ മാഡ്രിഡ്‌ സൂപ്പർസ്‌ട്രൈക്കർ കരിം ബെൻസിമക്ക് മികച്ച പകരക്കാരനാവാൻ ഹാളണ്ടിനു സാധിക്കുമെന്നാണ് റയൽ മാഡ്രിഡ്‌ പ്രതീക്ഷിക്കുന്നത്. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. റയൽ മാഡ്രിഡിന്റെ സെർബിയൻ സ്‌ട്രൈക്കറായ ലൂക്ക ജോവിച്ച് മോശം പ്രകടനം തുടരുന്നതോടെയാണ് ആക്രമണനിരയിലേക്ക് പുതിയതാരത്തെ കൊണ്ടുവരാൻ റയൽ നിർബന്ധിതരാവുന്നത്.

നിലവിൽ അന്തരാഷ്ടമത്സരങ്ങൾക്കായി നോർവെക്കോപ്പമുള്ള ഹാളൻഡ് യുവ റയൽ മാഡ്രിഡ്‌ മധ്യനിരതാരം മാർട്ടിൻ ഒഡഗാർഡിനൊപ്പം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. റൊമാനിയക്കെതിരെ ഒഡഗാർഡിന്റെ ഹാട്രിക്ക് അസിസ്റ്റിൽ ഹാട്രിക്കോടെ നോർവെക്കു 4 ഗോളിന്റെ വിജയം നേടിക്കൊടുക്കാൻ ഹാളണ്ടിനു സാധിച്ചിരുന്നു. ഈ ഹാട്രിക്കോടെ നോർവെക്കു വേണ്ടി 48 മത്സരങ്ങളിൽ നിന്നും 51 ഗോളുകൾ നേടിയ ഹാളണ്ടിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡും ശ്രമമാരംഭിച്ചിട്ടുണ്ട്.