ബാഴ്സക്ക് ഭീഷണിയായി റയൽ മാഡ്രിഡ്‌, ലുവറ്റാരോ മാർട്ടിനെസിനായി ശ്രമമാരംഭിക്കുന്നു

Image 3
FeaturedFootballLa Liga

ബാഴ്സലോണയുടെ ട്രാൻസ്ഫർ ലക്ഷ്യങ്ങളിൽ പ്രധാനിയാണ് ഇന്റർ മിലാൻ മുന്നേറ്റതാരമായ അർജന്റൈൻ സൂപ്പർതാരം ലുവറ്റാരോ മാർട്ടിനസിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡും അണിയറയിലൊരുങ്ങുന്നു. താരത്തെ ഈ സമ്മറിൽ സ്വന്തമാക്കാൻ ബാഴ്സക്കു കഴിയില്ലെന്നതാണ് റയലിനു ഗുണമായത്. കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തികമായി ബുദ്ദിമുട്ടിലായതാണ് ബാഴ്സക്ക് തിരിച്ചടിയായത്.

സ്പോർട്സ് മീഡിയസെറ്റാണ് അർജൻറീന താരത്തിന്റെ ട്രാൻസ്ഫർ വാർത്ത പുറത്തു വിട്ടത്. ഇന്റർ മിലാനുമായി മികച്ച ബന്ധമാണ് റയൽ മാഡ്രിഡ് പുലർത്തിപ്പോരുന്നത്. അടുത്തിടെ റയൽ മാഡ്രിഡിൽ നിന്നും അഷ്റഫ് ഹക്കിമിയെ ഇന്റർ മിലാൻ സ്വന്തമാക്കിയിരുന്നു. ഈ ബന്ധം വഴി റിലീസ് ക്ലോസ് ഒഴിവാക്കി നൂറു മില്യൺ യൂറോയുടെ ട്രാൻസ്ഫർ ഫീസ് നൽകി താരത്തെ സ്വന്തമാക്കാനുള്ള ഓഫറാണ് റയൽ സമർപ്പിച്ചിരിക്കുന്നത്.

താരത്തിന്റെ ഏജന്റ് അടുത്തിടെ നടത്തിയ സ്പെയിൻ യാത്രയിൽ റയൽ മാഡ്രിഡ് ഡയറക്ടർമാരെ കണ്ടുവെന്നും ട്രാൻസ്ഫർ ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സീസണിൽ എട്ടു മില്യൺ യൂറോ പ്രതിഫലമായി ലഭിക്കുന്ന കരാർ താരം റയലുമായി ഒപ്പിടാനാണ് സാധ്യത.ഇത് ചിരവൈരികളായ ബാഴ്സക്കാണ് തിരിച്ചടിയാവുക.

ലൂക്ക ജൊവിച്ചിനെ നൽകിയുള്ള കരാറിനും റയൽ ശ്രമം നടത്തുന്നുണ്ട്.സുവാരസിനു പകരക്കാരനായി ദീർഘകാലമായി ബാഴ്സ പരിഗണിക്കുന്ന താരമാണ് ലുവറ്റാരോ. ലുവറ്റാരോയെ നഷ്ടമായാൽ മെംഫിസ് ഡീപേക്കുവേണ്ടിയും ബാഴ്‌സ ശ്രമമാരംഭിച്ചിട്ടുണ്ട്. കൂമാന്റെ പ്രിയതാരമാണ് ലിയോണിന് വേണ്ടി കളിക്കുന്ന ഡച്ച് സൂപ്പർസ്‌ട്രൈക്കർ ഡീപേ.