അപൂര്‍വ്വ ഇഞ്ചുറി സ്ഥിരീകരിച്ച് റയല്‍ താരം! ഞെട്ടിത്തരിച്ച് മാഡ്രിഡ് ആരാധകർ

റയല്‍ സോസിഡാഡില്‍ ലോണില്‍ കളിക്കുന്ന റയല്‍ മാഡ്രിഡ് താരം മാര്‍ട്ടിന്‍ ഒഡഗാര്‍ഡിന് കളിക്കാരെ ബാധിക്കുന്ന ഗുരുതര ഇഞ്ചുറിയായ പാറ്റെല്ലാര്‍ ടെന്‍ഡിനോപ്പതിയാണെന്ന് സോഡിഡാഡ് സ്ഥിരീകരിച്ചു. ഒക്ടോബര്‍ മുതലേ ഒഡഗാര്‍ഡിന് പരിക്ക് അലട്ടുന്നുണ്ടായിരുന്നെന്നും ഈ വേദനയും വെച്ചാണ് താരം മത്സരങ്ങള്‍ കളിച്ചതെന്നും സോസിഡാഡ് പരിശീലകന്‍ ഇമാനോള്‍ അല്‍ഗുവാസില്‍ വെളിപ്പെടുത്തി.

‘താരത്തിന്റെ വലതുകാലിനാണ് പാറ്റെല്ലാര്‍ ടെന്‍ഡിനോപ്പതി ബാധിച്ചിട്ടുള്ളത്. വളരെ ഗുരുതരമായ ഒരു തരം പരിക്കായതിനാല്‍ 100% ഫലപ്രദമായ ചികിത്സ നിലവില്‍ ഇതിനു നല്‍കാനില്ല. റയലിനെതിരെയും സെല്‍റ്റക്കെതിരെയും വേദന വെച്ചാണ് താരം കളിച്ചത്’ അല്‍ഗുവാസില്‍ പറയുന്നു

‘കൂടുതല്‍ ചികിത്സക്കായി ഞങ്ങള്‍ ബാഴ്‌സലോണയിലേക്ക് പോയി സ്‌പെഷലിസ്റ്റിനെ കണ്ടിരുന്നു. പരിക്ക്് ശരിയായി വിലയിരുത്തിയതിനു ശേഷം താരത്തിന്റെ ചികിത്സ തിരുമാനിക്കും.’ സോസിഡാഡ് ഡോക്ടര്‍ ഹാവിയര്‍ ബെരേര പറഞ്ഞു.

2014ല്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും സമാനമായ ടെന്‍ഡിനോപ്പതി ബാധിച്ചിരുന്നു. അത് അദ്ദേഹത്തിന്റെ ചാമ്പ്യന്‍സ് ലീഗ് പ്രകടനത്തെയും ലോകകപ്പിനെയും ബാധിച്ചിരുന്നു. ഈ ഗുരുതരമായ സാഹചര്യത്തില്‍ ഒഡഗാര്‍ഡിന്റെ മാഡ്രിഡിലെ ഭാവിക്കെന്തു സംഭവിക്കുമെന്ന് കാത്തിരിക്കേണ്ടി വരും.

You Might Also Like