ബ്രാന്‍ഡ് മൂല്യത്തില്‍ ഒന്നാമതായി റയല്‍, ബാഴ്‌സ തൊട്ട് പിറകില്‍

കൊറോണ മൂലം ലോക ഫുട്ബോളിൽ വരുമാനത്തിൽ വൻ ഇടിവുണ്ടായെങ്കിലും സ്പാനിഷ് ഇംഗ്ലീഷ് ക്ലബ്ബുകളുടെ ബ്രാൻഡ് മൂല്യത്തിന് കുറവൊന്നും ഉണ്ടായിട്ടില്ല. ബ്രാൻഡ് ഫിനാൻസ് ഫുട്ബോൾ 2020 നടത്തിയ പഠനത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡാണ് ബ്രാൻഡ് മൂല്യത്തിൽ ഒന്നാമതെത്തിയ ക്ലബ്ബ്.

കൊറോണ മൂലം ക്ലബ്ബിന്റെ വരുമാനത്തിൽ 13.8 ശതമാനം കുറവ് വന്നിട്ടുണ്ടെങ്കിലും 1.419 ബില്യൺ യൂറോ വരുമാനം നേടി ഒന്നാം സ്ഥാനം റയൽ മാഡ്രിഡിനാണ്. കാറ്റാലൻ ചിരവൈരികളായ ബാഴ്സലോണക്കാണ് ബ്രാൻഡ് മൂല്യത്തിൽ രണ്ടാമതുള്ളത്. റയൽ മാഡ്രിഡിനു നഷ്ടമാണുണ്ടായതെങ്കിൽ ബ്രാൻഡ് മൂല്യത്തിൽ 1.4% ഉയർച്ചയോടെ റയൽ മാഡ്രിഡുമായി വെറും 6 മില്യൺ യൂറോയുടെ കുറവിൽ 1.413 ബില്യൺ യൂറോ വരുമാനം നേടാൻ ബാഴ്സലോണക്കായി.

ബാർസലോണക്ക് താഴെ മൂന്നാമതായി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും അവരുടെ ചിരവൈരികളായ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനത്തുള്ളത്. ബ്രാൻഡ് മൂല്യത്തിൽ 10.4% കുറവ് വന്നെങ്കിലും 1.314 ബില്യൺ യൂറോ വരുമാനം നേടാൻ യുണൈറ്റഡിനായി. എന്നാൽ ലിവർപൂളിനു ബ്രാൻഡ് മൂല്യത്തിൽ 6% വളർച്ചയോടെ 1.262 ബില്യൺ യൂറോ വരുമാനം നേടി. നാലാമതായി മാഞ്ചസ്റ്റർ സിറ്റി 10.4% ബ്രാൻഡ് മൂല്യനഷ്ടത്തോടെ 1.124 ബില്യൺ നേടാൻ കഴിഞ്ഞിട്ടുണ്ട്.

ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിക്ക്, ഫ്രഞ്ച് ക്ലബ്ബായ പിഎസ്‌ജി, ഇംഗ്ലീഷ് ക്ലബ്ബുകളായ ചെൽസി, ടോട്ടനം ഹോട്സപ്ർ, ആഴ്‌സണൽ എന്നീ ക്ലബ്ബുകളും യഥാക്രമം ബ്രാൻഡ് മൂല്യത്തിൽ ആദ്യപത്തിൽ ഇടം പിടിച്ചു. ആദ്യ രണ്ടു സ്ഥാനത്തിൽ സ്പാനിഷ് ക്ലബ്ബുകളാണെങ്കിലും ആദ്യ അമ്പത് സ്ഥാനങ്ങളിൽ കൂടുതലും ഇംഗ്ലീഷ് ക്ലബ്ബുകളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

ലോക ഫുടബോളിൽ വരുമാനത്തിൽ സ്പാനിഷ് ക്ലബ്ബുകൾ 3.938ബില്യൺ (20%) സംഭാവന ചെയ്യുമ്പോൾ ബ്രിട്ടീഷ് ക്ലബ്ബുകൾ 8.578(44%)ബില്യനാണ് സംഭാവന ചെയ്യുന്നത്.

 

You Might Also Like