റയൽ സൂപ്പർതാരം അത്ലറ്റികോയിലേക്ക്, സൂചനകളിങ്ങനെ

സ്പാനിഷ് വമ്പന്‍മാരായ റയൽ മാഡ്രിഡിൽ അവസരങ്ങൾ കുറഞ്ഞുകൊണ്ടിരിക്കെ കൊളംബിയൻ സൂപ്പർതാരം ജെയിംസ് റോഡ്രിഗ്വസിന്റെ ഭാവിയെക്കുറിച്ചു വാചാലനാവുകയാണ് താരത്തിന്റെ വളർത്തച്ഛനായ യുവാൻ കാർലോ റെസ്ട്രെപ്പോ. റയൽ മാഡ്രിഡിലെ ഭാവിയെ സംബന്ധിച്ചു ധൃതിപിടിച്ചൊരു തീരുമാനവും അവൻ എടുക്കില്ലെന്നാണ് വളർത്തച്ഛൻ അഭിപ്രായപ്പെട്ടത്.

“എന്റെ കാഴ്ചപ്പാടിൽ ജെയിംസ് ഒരു മികച്ച പ്രൊഫഷണലാണ്. ഇതുവരെ അതങ്ങനെ തന്നെ അവനു നിലനിർത്താൻ സാധിച്ചിട്ടുണ്ട്. കഠിനാധ്വാനം ചെയ്യുകയും തന്റെ കഴിവുകളുടെ പരമാവധി ട്രെയിനിങ് സമയത്തു പ്രതിഫലിപ്പിക്കാൻ അവനു സാധിക്കുന്നുണ്ട്. അവന്റെ ഏജന്റായ ജോർജെ മെൻഡസിന്റെ ഉപദേശങ്ങൾ കണക്കിലെടുത്തുകൊണ്ട് ഭാവിയിലേക്ക് മികച്ച തീരുമാനങ്ങളെടുക്കും.” കൊളംബിയൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ജെയിംസിനെക്കുറിച്ച് വളർത്തച്ഛൻ അഭിപ്രായപ്പെട്ടു.

“എനിക്ക് അവന്റെ സന്തോഷം കാണുന്നതിനാണ് താത്പര്യം. കൂടാതെ ആദ്യ ടീമിൽ തന്നെ പതിവായി കളിക്കുന്നതിനും കഴിയണം. ധാരാളം മികച്ച ക്ലബ്ബുകൾ അവന്റെ സേവനങ്ങൾക്കായി താത്പര്യപ്പെടുന്നുണ്ട്. ഞാൻ സ്പാനിഷ് ഫുട്ബോളിന്റെ വലിയ ആരാധകനാണ്. സ്പാനിഷ് ക്ലബ്ബായ അത്ലറ്റികോ മാഡ്രിഡുമായി ഇപ്പോൾ ബന്ധപ്പെട്ടിട്ടുണ്ട്.

അത്ലറ്റികോക്ക് മികച്ച ആരാധകക്കൂട്ടവും വളരെ മികച്ച പുതിയ സ്റ്റേഡിയവുമുണ്ട്. എന്നാൽ ഭാവിയിൽ എന്തു സംഭവിക്കുമെന്ന് പറയാൻ സാധിക്കില്ല കാരണം പ്രീമിയർ ലീഗിൽ നിന്നും ഇറ്റാലിയൻ ലീഗിൽ നിന്നും ഓഫറുകൾ വരുന്നുണ്ട്. ” ജയിംസ് ഭാവിയിൽ കൂടുമാറിയേക്കാവുന്ന ക്ലബ്ബുകളെക്കുറിച്ച് ചോദിച്ചപ്പോൾ റെസ്‌ട്രെപ്പോ വ്യക്‌തമാക്കി.

 

 

You Might Also Like