; )
ലാലിഗിയല്‍ റയല്‍ മാഡ്രിഡ് മുന്നേറ്റനിരതാരം ലൂക്കാ ജോവിക്ക് കുറച്ചു ദിവസങ്ങളായി കൊറോണ ക്വാറന്റൈന്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് വീട്ടുതടങ്കലിലായിരുന്നു.രണ്ടാമത് വന്നടെസ്റ്റ് ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും താരത്തിനെ കാണാന്‍ വന്നസുഹൃത്തിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് ഫലം വന്നതോടെ ജോവിക്കിനെ വീണ്ടും ടെസ്റ്റുകള്‍ക്കായി ക്വാറന്റൈനില്‍ വിടുകയായിരുന്നു.
എന്നാല്‍ തിങ്കളാഴ്ചനടത്തിയ മൂന്നാമത്തെടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആയതോടെജോക്കോവിക്കിന് പരിശീലനത്തിന് തിരിച്ചെത്തിയിരിക്കുകയാണ്. വിയ്യാറയലുമായിഇനി നടക്കാനിരിക്കുന്നവളരെ പ്രാധാന്യമുള്ളമത്സരത്തിനു തയ്യാറെടുക്കുകയാണ് റയല്‍ മാഡ്രിഡ്. മത്സരത്തില്‍ ജയിക്കാനായാല്‍ ബാഴ്സയെ മറികടന്നുലാലിഗ കിരീടംനേടാന്‍ റയലിനു സാധിക്കും.
കോവിഡ് നിയന്ത്രങ്ങള്‍ മറികടന്നുസ്വന്തം നാടായ സെര്‍ബിയയിലേക്ക് പോയതും കാമുകിയായി ഫോട്ടോകളെടുത്തതും ആരാധകര്‍ക്കിടയില്‍ ജോവിക്കിനെതിരെ വന്‍ വിമര്‍ശനങ്ങള്‍ക്ക്വഴിയൊരുക്കിയിരുന്നു. വന്‍ പ്രതീക്ഷകളുമായി എന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും റയലിലെത്തിയ താരത്തിന് ജര്മനിയിലേതു പോലെ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ഇതു വരെ സാധിച്ചിട്ടില്ല.
ഇതു വരെ 25 മത്സരങ്ങള്‍ റയലിനു വേണ്ടി ബൂട്ടുകെട്ടിയെങ്കിലും വെറും രണ്ട് ഗോളുകള്‍ മാത്രമാണ് സെര്‍ബിയന്‍ സ്ട്രൈക്കര്‍ക്ക് നേടാനായത്. കോവിഡ് 19 ടെസ്റ്റ് ഫലം നെഗറ്റീവ് ആയതോടെ മുഴു നീള ട്രൈനിങ്ങിലേക്ക് താരത്തെ സിദാന്‍ തിരിച്ചു വിളിക്കുകയായിരുന്നു. ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനവുമായി തിരിച്ചു വരാന്‍ കഴിയുമെന്നാണ് താരത്തിന്റെ വിശ്വാസം.