ബാഴ്സയോട് മത്സരിച്ച് പതിനാറുകാരൻ അത്ഭുതബാലനെ സ്വന്തമാക്കി റയൽ മാഡ്രിഡ്‌

Image 3
FeaturedFootballLa Liga

ബാഴ്സ പോലുള്ള വമ്പന്മാരുമായി   മത്സരിച്ചു  സ്പാനിഷ് ക്ലബ്ബായ മായ്യോർക്കയുടെ അത്ഭുതബാലനെ സ്വന്തമാക്കിയിരിക്കുകയാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്‌. പതിനാറുകാരനായ റാഫേൽ ഒബ്രഡോറിനെയാണ് റയൽ മാഡ്രിഡ്‌ സ്വന്തം തട്ടകത്തിലെത്തിച്ചിരിക്കുന്നത്. കുറേ കാലങ്ങളായി താരത്തെ പിന്തുടർന്നിരുന്ന റയൽ മാഡ്രിഡിനു  താരത്തെ സ്വന്തമാക്കാൻ  അടുത്തിടെ കനത്ത വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്.

ഇതിനകം സ്പെയിനിന്റെ അണ്ടർ 16 ടീമിനുവേണ്ടി കളിച്ചതാരം മികച്ച പ്രകടനമാണ് മായ്യോർക്കക്കായി കാഴ്ചവെക്കുന്നത്. 2004 ഫെബ്രുവരിയിൽ ജനിച്ച താരം വെറും നാലാം വയസിൽ തന്നെ സിഇ ക്യാമ്പോസിന്റെ അക്കാദമിയിൽ കളിച്ചു തുടങ്ങിയിരുന്നു. പിന്നീട് 2014ൽ മായ്യോർക്കയിലേക്ക് കൂടുമാറുകയായിരുന്നു.

കഴിഞ്ഞ സീസണിന്റെ അവസാനത്തോടെയാണ്  മായ്യോർക്കക്കായി ലാലിഗയിൽ അരങ്ങേറ്റം നടത്തുന്നത്. ഓസസുനക്കെതിരെയായിരുന്നു ആദ്യമത്സരം. റിസർവ്  ടീമിൽ കേറാതെ നേരിട്ട് സീനിയർ ടീമിലേക്കാണ് താരത്തെ ഉൾപ്പെടുത്തിയതെന്നത് താരത്തിന്റെ പ്രതിഭയെ വിളിച്ചോതുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഒബ്രഡോർ മായ്യോർക്കയുമായി പ്രൊഫഷണൽ കരാറിൽ ഒപ്പ് വെക്കുന്നത്. 2024 നാലു വരെയായിരുന്നു കരാറിന്റെ കാലാവധി. എന്നാൽ താരത്തെ റയൽ മാഡ്രിഡ്‌ സ്വന്തമാക്കിയതോടെ യൂത്ത് തലതിൽ പ്രതിഭ തെളിയിച്ച് അധികം വൈകാതെ തന്നെ റയലിന്റെ സീനിയർ തലത്തിലേക്കു ഉയർന്നുവരുമെന്നാണ് റയൽ പ്രതീക്ഷിക്കുന്നത്.