സൂപ്പര്‍ താരം പുറത്ത്, റയലിന് കനത്ത തിരിച്ചടി

Image 3
Football

ലാലിഗയില്‍ കിരീടത്തിനരികെ നില്‍ക്കുന്ന റയല്‍ മാഡ്രിഡിന് കനത്ത തിരിച്ചടിയായി സൂപ്പര്‍ താരത്തിന്റെ പരിക്ക്. ലീഗില്‍ നാല് മത്സരം മാത്രം അവശേഷിക്കെ സീസണിലെബാക്കിയുള്ളമത്സരങ്ങളില്‍ സൂപ്പര്‍താരം മാഴ്സെലോക്ക് ഇനി കളിക്കാനാകില്ല. ഇടതു കാലിലെ അടക്റ്റര്‍ മസിലിനേറ്റപരിക്കാണ്മാഴ്സെലോക്ക്വിനയായത്.

അലാവസുമായുള്ള മത്സരത്തില്‍ രണ്ടു ഗോളുകള്‍ക് ജയിച്ച് രണ്ടാം സ്ഥാനത്തുള്ള ബാഴ്സയുമായുള്ള അകലം വീണ്ടും നാലാക്കി ഉയര്‍ത്താന്‍ റയലിന് കഴിഞ്ഞിരുന്നു. ലാലിഗയില്‍ ഇനി മൂന്നു മത്സരങ്ങളാണ് റയലിന് അവശേഷിക്കുന്നത്.

ഒരു പരാജയം പോലും കിരീടം നഷ്ടപ്പെടുന്നതിന് ഇടയാക്കുന്നതിനാല്‍ റയലിന് അഗ്‌നിപരീക്ഷയാണ് ലീഗില്‍ മുന്നിലുളളത്. അതിനിടെയാണ് റയല്‍ ആരാധകരെ ഞെട്ടിച്ച് മാഴ്‌സെലോ പുറത്താകുന്നത്.

മൂന്നാഴ്ചത്തേക്കാണ് മാഴ്സെലോ പരിക്കുമൂലം പുറത്തിരിക്കേണ്ടിവരിക. ഈ കാലയളവില്‍ തന്നെ ലാലിഗ കിരീടം ഉറപ്പിക്കാന്‍ റയലിനു കഴിഞ്ഞേക്കും. മാഴ്സെലോയുടെ ഒഴിവില്‍ ഫെര്‍ലാന്‍ഡ് മെന്റി മികച്ച പ്രകടനം കാഴ്ച വെക്കുന്നതാണ് റയലിനു ആശ്വാസമേകുന്നത്.

ഓഗസ്റ്റ് 7നു ആരംഭിക്കുന്ന ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാംപാദമത്സരത്തിന് മുമ്പേ മാഴ്സെലോ പൂര്‍ണാരോഗ്യവാനായി തിരിച്ചെത്തുമെന്നാണ് റയല്‍ മാഡ്രിഡ് പ്രതീക്ഷിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകത്തില്‍ വെച്ച് നടക്കുന്ന രണ്ടാംപാദ മത്സരത്തില്‍ 2-1നു പിറകിലാണ് റയല്‍ മാഡ്രിഡ്. മികച്ച പ്രകടനം കാഴ്ച വെച്ച് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കായി പോര്‍ട്ടുഗലിലേക്ക് പറക്കാമെന്നുള്ള പ്രതീക്ഷയിലാണ് റയല്‍ മാഡ്രിഡ്.