എംബാപ്പെക്കും ഹാളണ്ടിനും പിറകെ പോവരുത്, റയൽ മാഡ്രിഡിനു മുന്നറിയിപ്പുമായ റയൽ മാഡ്രിഡ്‌ ഇതിഹാസം

Image 3
FeaturedFootballLa Liga

സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ പ്രധാന സാവിശേഷതയാണ് ട്രാൻഫറിൽ ഗലാക്റ്റിക്കൊ താരങ്ങളെ സ്വന്തമാക്കുകയെന്നത്. യൂറോപ്പിൽ തിളങ്ങി നിൽക്കുന്ന താരങ്ങളെ വൻതുക മുടക്കി റയൽ മാഡ്രിഡ് സ്വന്തമാക്കാറുണ്ട്. അത്തരത്തിൽ നിലവിൽ റയൽ മാഡ്രിഡ്‌ നോട്ടമിട്ടിരിക്കുന്ന രണ്ടു സൂപ്പർതാരങ്ങളാണ് പിഎസ്‌ജിയുടെ കിലിയൻ എംബാപ്പെയും ബൊറൂസിയ ഡോർട്മുണ്ടിന്റെ എർലിംഗ് ഹാളണ്ടും.

അടുത്തസീസണിലെ റയലിന്റെ പ്രധാനലക്ഷ്യം എംബാപ്പെയാണെങ്കിലും  അതിന്റെ അടുത്ത സീസണിൽ ഗോൾഡൻ ബോയ് പട്ടം നേടിയ എർലിംഗ് ഹാളന്റിനെയും സ്വന്തമാക്കാനാണ് റയലിന്റെ നീക്കം. എന്നാൽ  ഇത്തരം ഗലാക്റ്റിക്കൊ താരങ്ങൾക്ക് പിന്നാലെ പോവാതെ ആ വമ്പൻ തുകക്ക് നാലു താരങ്ങളെ വാങ്ങാനാണ് റയൽ മാഡ്രിഡ്‌  ഇതിഹാസതാരമായ മിച്ചൽ ഹോസെ മിഗ്വേൽ  ഗോൺസാലസിനു തന്റെ പ്രിയ ക്ലബ്ബിനു നൽകാനുള്ള ഉപദേശം.

https://twitter.com/MediaFbi/status/1332296752330772480?s=19

സ്പാനിഷ് മാധ്യമമായ എഎസിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം മുന്നോട്ടുവെച്ചത്. “ഞാനാണെങ്കിൽ ആ പണം മൂന്നോ നാലോ താരങ്ങൾക്ക് വേണ്ടി ചിലവഴിക്കും. എനിക്ക് ഹാളണ്ടിനെ ഒരുപാട് ഇഷ്ടമാണ്. കളിക്കളത്തിന്റെ ഒരു ഭാഗത്തു നിന്നും മാത്രമല്ല എല്ലാ ഭാഗങ്ങളിൽ നിന്നും അവൻ ഗോളുകൾ നേടുന്നു.പക്ഷെ റയൽ മാഡ്രിഡിനിപ്പോൾ ആവശ്യം നാലോ അഞ്ചോ താരങ്ങളുടെ സന്നിവേശമാണ്.”

“കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ചാമ്പ്യൻസ്‌ലീഗിൽ നിന്നും അവർ രണ്ടാം റൗണ്ടിൽ തന്നെ പുറത്തായി. അവർക്ക് കൂടുതൽ സ്ഥിരതയാണിപ്പോൾ ആവശ്യം. അതിനായി സ്‌ക്വാഡിനെ ശക്തിപ്പെടുത്തുകയാണ് ആവശ്യം.” മിച്ചൽ അഭിപ്രായപ്പെട്ടു. ഒപ്പം സിനദിൻ സിദാന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള കഴിവിനെ മിച്ചൽ അഭിനന്ദിച്ചു. ക്യാപ്റ്റൻ സെർജിയോ റാമോസിന് രണ്ടു വർഷത്തേക്ക് കൂടി കരാർ നൽകണമെന്നും അതല്ല തീരുമാനമെങ്കിൽ കളിക്കളത്തിലും ഡ്രസിങ് റൂമിലും ഒരു പോലെ മികച്ച മറ്റൊരു റാമോസിനെ കൊണ്ടുവരണമെന്നും മിച്ചൽ ചൂണ്ടിക്കാണിച്ചു.