ഡിബാലക്കായി രണ്ടു സൂപ്പർ താരങ്ങളെ യുവന്റസിന് ഓഫർ ചെയ്യാനൊരുങ്ങി റയൽ മാഡ്രിഡ്‌

യുവന്റസിൽ  കരാർ പുതുക്കാൻ  വൈകുന്ന അർജന്റൈൻ  സൂപ്പർതാരമാണ് പൗലോ ഡിബാല. എന്നാൽ ഈ അവസരം മുതലെടുത്തു  താരത്തെ സ്വന്തമാക്കാൻ  പദ്ധതിയിട്ടിരിക്കുകയാണ് സിദാനും റയൽ മാഡ്രിഡും. നിലവിൽ ഡിബാലക്ക് 2022 വരെ കരാറുണ്ടെങ്കിലും മെച്ചപ്പെട്ട   പുതിയ കരാർ നൽകാനുള്ള  ശ്രമത്തിലാണ് യുവന്റസ്.

എന്നാൽ രണ്ടു റയൽ സൂപ്പർതാരങ്ങളെ യുവന്റസിന് നൽകി ഇരുപത്തിയാറുകാരൻ ഡിബാലയെ സ്വന്തമാക്കാനുള്ള നീക്കമാണ് റയൽ നടത്തുന്നത്. ബ്രസീലിയൻ യുവതാരമായ വിനിഷ്യസ് ജൂനിയറും സ്പാനിഷ് സൂപ്പർ താരം ഇസ്കോയുമാണ് ഡിബാലക്ക് പകരക്കാരനായി യുവന്റസിലേക്ക് ചേക്കേറുക. റയലിൽ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിരസാന്നിധ്യമാണ് റയൽ ഉറപ്പു നൽകുന്നത്.

വിനിഷ്യസ് അപ്രതീഷിഷിത മത്സരങ്ങളിൽ തിളങ്ങുന്നതും പിന്നീട് മങ്ങിയ പ്രകടനം കാഴ്ചവെക്കുന്നതും സിദാനെ നിരാശപ്പെടുത്തുന്നുണ്ട്. ചാമ്പ്യൻസ് ലീഗിൽ വിനിഷ്യസിന്റെ പ്രകടനത്തിൽ നിരാശനായി താരത്തെ കുറ്റപ്പെടുത്തിക്കൊണ്ട് സംസാരിച്ച വീഡിയോ പുറത്തുവന്നിരുന്നു. സിദാനും താരത്തിന്റെ പ്രകടനത്തിൽ അത്ര തൃപ്തനല്ല.

ഇസ്കോയെ സിദാന്റെ ടീമിൽ നിന്നും അകന്നു പോവുന്ന ലക്ഷണമാണ് കാണാനാവുന്നത്. ഈ സീസണിൽ അധികം മത്സരങ്ങളിൽ ബെഞ്ചിൽ ഇരിക്കാനായിരുന്നു ഇസ്കോയുടെ യോഗം. തന്നെ കളിപ്പിക്കാത്തതിന്റെ ഇസ്കോ സഹതാരങ്ങളോട് പരാതി പറഞ്ഞിരുന്നു. സിദാൻ തന്നെ ഇറക്കുന്ന സമയത്തെക്കുറിച്ചും വിമർശനമുയർത്തിയതാണ് പുറത്തേക്കുള്ള വഴി തുറന്നിരിക്കുന്നത്.

28കാരൻ സ്പാനിഷ് മധ്യനിരതാരത്തിന്റെ ആരാധകനാണ് പിർലോയെന്നതും റയൽ മാഡ്രിഡിനു അനുകൂലസാഹചര്യം ഉണ്ടാക്കുന്നുണ്ട്.എന്നാൽ റയൽ മാഡ്രിഡിനു വെല്ലുവിളിയുമായി ഇംഗ്ലീഷ്  ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും ദിബാലക്കായി  മത്സരരംഗത്തുണ്ട്.   ഇസ്കോക്കൊപ്പം വേഗതയുള്ള വിനിഷ്യസിനെയും ഉൾപ്പെടുത്തുന്നതോടെ ആ ഓഫർ യുവന്റസിന് നിരസിക്കാനാവില്ലെന്നു തന്നെയാണ് റയൽ പ്രതീക്ഷിക്കുന്നത്.

You Might Also Like