റയല്‍ താരങ്ങളേയും പിടിച്ചുലച്ച് മെസിയുടെ ബാഴ്‌സ വിടാനുളള തീരുമാനം

Image 3
FootballLa Liga

ബാഴ്‌സയുടെ ബദ്ധ വൈരികളാണ് റയല്‍ മാഡ്രിഡ്. സാദാരണ ഗതിയില്‍ ബാഴ്‌സക്കുണ്ടാകുന്ന ഓരോ വീഴ്ച്ചയും റയലിന് ആഘോഷമാണ്. ലാലിഗയില്‍ കൊണ്ടും കൊടുത്തും മുന്നേറുന്ന ഇരുവരും തമ്മിലുള ശത്രുത ലോകപ്രസിദ്ധവുമാണ്. എന്നാല്‍ ഇന്ന് പതിവിന് വ്യത്യസ്തമായ കാഴ്ച്ചകളാണ് സ്‌പെയിനില്‍ മുഴുവന്‍ കാണാനാകുന്നത്.

ലാലിഗ ഉപേക്ഷിച്ച് സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോക വിടുന്നതാണ് റയല്‍ മാഡ്രിഡ് താരങ്ങളേയും പിടിച്ചുലച്ചിരിക്കുന്നത്. റയല്‍ മാഡ്രിഡ് ഡ്രസിങ് റൂമുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയ. പ്രമുഖ കായിക മാധ്യമമായ ഇഎസ്പിഎന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മെസിയുടെ ട്രാന്‍സ്ഫര്‍ വിവരം റയല്‍ കളിക്കാരെ ഞെട്ടിച്ചുവത്രെ. ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്ത കാര്യമാണിതെന്നാണ് താരങ്ങള്‍ വാര്‍ത്ത പുറത്ത് വന്നതിന്റെ ആദ്യഘട്ടത്തില്‍ പ്രതികരിച്ചത്. പിന്നീട് അതില്‍ യാഥാര്‍ഥ്യമുണ്ടെന്ന് ബോധ്യമായെങ്കിലും റയല്‍ കളിക്കാര്‍ അതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അവര്‍ വ്യക്തമാക്കിയത്.

ഒന്നര ദശാബ്ദത്തോളമായി ബാഴ്സലോണ ടീമിലെ പ്രധാന താരമാണ് ലയണല്‍ മെസി. ഇക്കാലയളവില്‍ റയലിനേക്കാള്‍ ആധിപത്യം ബാഴ്സലോണയ്ക്ക് വന്നിട്ടുണ്ടെങ്കില്‍ അതിനു കാരണം അര്‍ജന്റീനിയന്‍ താരത്തിന്റെ സാന്നിധ്യം തന്നെയാണ്. മെസിയില്ലാതെ ഇക്കാലയളവില്‍ എല്‍ ക്‌ളാസികോ നടന്നിരിക്കുന്നതും വളരെ കുറവാണ്. തങ്ങളെ പല തവണ നിഷ്പ്രഭനാക്കിയ താരത്തിന്റെ സാന്നിധ്യം ഇനി ബാഴ്സലോണയിലുണ്ടാകില്ലെന്ന തിരിച്ചറിവ് എതിരാളികള്‍ക്കു വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നാണ് കരുതേണ്ടത്.

മെസിയുടെ ബാഴ്‌സ വിടുന്നതുമായി ബന്ധപ്പെട്ട് ബാഴ്സലോണ ബോര്‍ഡുമായി ചര്‍ച്ച നടത്തിയതിനു ശേഷം മെസി മാധ്യമങ്ങളെ കാണുമെന്നാണ് കരുതുന്നത്. അതിനു വേണ്ടി തന്നെയാണ് ഫുട്‌ബോള്‍ ലോകവും കാത്തിരിക്കുന്നത്.