റാമോസില്ലാതെ റയൽ മാഡ്രിഡ്‌ ചെൽസിക്കെതിരെ, ചാമ്പ്യൻസ്‌ലീഗ് സെമിഫൈനൽ പോരാട്ടങ്ങൾക്ക് ഇന്നു തുടക്കം.

Image 3
Champions LeagueFeaturedFootball

ചാമ്പ്യൻസ്‌ലീഗിലെ സെമി ഫൈനൽ ആദ്യപാദ മത്സരങ്ങൾക്ക് ഇന്നു തുടക്കമാവുകയാണ്. റയൽ മാഡ്രിഡ്‌ തട്ടകമായ ആൽഫ്രഡോ ഡി സ്‌റ്റെഫാനോ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. റയലിനെ സംബന്ധിച്ചിടത്തോളം രണ്ടു വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ്‌ലീഗ് നേടാനുള്ള ഏറ്റവും മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. എന്നാൽ തോമസ് ടൂഹലിനു കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ചെൽസി റയലിനു മികച്ച മത്സരം തന്നെ നൽകുമെന്നതുറപ്പാണ്.

റയലിൽ പ്രതിരോധത്തിൽ പരിക്കുമൂലം സെർജിയോ റാമോസിന്റെ അഭാവം സിദാനു വലിയ തിരിച്ചടി നൽകുന്നുണ്ടെങ്കിലും വരാനൊപ്പം നാച്ചോ മികച്ച പ്രകടനം കാഴ്ച വെക്കുന്നത് കുറച്ചെങ്കിലും ആശ്വാസം നൽകുന്നുണ്ട്. ഈഡൻ ഹസാർഡ് പരിക്കിൽ നിന്നും മോചിതനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നതും ശുഭസൂചനയാണ്.

അടുത്തിടെ ലാലിഗയിൽ അവസാന രണ്ടുമത്സരങ്ങളിൽ ഗെറ്റാഫെക്കും റയൽ ബെറ്റിസിനുമെതിരെ സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നതും സിദാനു തിരിച്ചടി നൽകുന്നുണ്ട്. എന്നാൽ പരിക്കിലുള്ള താരങ്ങൾ തിരിച്ചു വന്നത് സിദാനു കൂടുതൽ മികച്ച രീതിയിൽ ചെൽസിക്കെതിരെ താരങ്ങളെ അണിനിരത്താൻ സഹായിച്ചേക്കും.

സാധ്യതാ ലൈനപ്പ്:

റയൽ മാഡ്രിഡ്‌: കോർട്ടോയ്‌സ്, കാർവഹാൾ, വരാൻ, മിലിറ്റവോ,നാച്ചോ, കാസമിറോ, ക്രൂസ്, മോഡ്രിച്ച്,അസെൻസിയോ,വിനിഷ്യസ്, ബെൻസമ.

ചെൽസി: മെൻഡി, അസ്പിലിക്വെറ്റ, സിൽവ,റൂഡിഗർ, റീസ് ജെയിംസ്, ചിൽവെൽ,കാന്റെ, ജോർജിഞ്ഞോ, മൗണ്ട്, പുലിസിച്ച്, വെർണർ