ആദ്യ പന്തില്‍ തന്നെ വിക്കറ്റ്, മൈതാനത്ത് ഗെയില്‍ ചെയ്തത് കണ്ട് അമ്പരന്ന് ക്രിക്കറ്റ് ലോകം

Image 3
CricketCricket News

ക്രിസ് ഗെയില്‍ ഒരു ക്രിക്കറ്റിംഗ് അത്ഭുതമാണ്. 41ാം വയസ്സിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിറസാന്നദ്ധ്യമായി നിറഞ്ഞാടുകയാണ് കരീബിയന്‍ സൂപ്പര്‍ സ്റ്റാര്‍. ലോകക്രിക്കറ്റിലെ ഏറ്റവും വലിയ എന്റര്‍ടൈനറായാണ് ഗെയിലിനെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയിലെ നാലാമത്തെ മത്സരത്തില്‍ രണ്ടാമത്തെ ഓവര്‍ തന്നെ പന്തെറിയാനെത്തിത് ഗെയിലാണ്. ക്യാപ്റ്റന്‍ കിറോണ്‍ പൊള്ളാര്‍ഡിന്റെ തന്ത്രങ്ങള്‍ ഫലപ്രദമായിരുന്നു എന്ന് തെളിയിച്ച് ആദ്യ പന്തില്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ ഓപ്പണിംഗ് വിക്കറ്റും ഗെയില്‍ സ്വന്തമാക്കി. രണ്ട് റണ്‍സെടുത്ത ഹെന്‍ഡ്രിക്‌സിനെ വിക്കറ്റ് കീപ്പര് നിക്കോളാസ് പൂരാന്റെ കൈയ്യിലെത്തിച്ചാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഗെയില്‍ ആദ്യ പ്രവഹരം ഏല്‍പിച്ചത്.

വിക്കറ്റ് സ്വന്തമാക്കിയതിന് പിന്നാലെ ഗെയില്‍ നടത്തിയ ആഘോഷ പ്രകടനമാണ് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ അമ്പരപ്പിച്ചത്. 41 വയസ് പിന്നിട്ട മുതിന്നതാരം തലകുത്തി മറിഞ്ഞാണ് തന്റെ ഫിറ്റ്‌നസ് ലെവലിന്റെ കരുത്ത് ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. ആ കാഴ്ച്ച കാണാം

മത്സരത്തില്‍ 21 റണ്‍സിനാണ് വെസ്റ്റിന്‍ഡീസ് വിജയിച്ചത്. ആദ്യ ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് ആറ് വിക്കറ്റിന് 167 റണ്‍സാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്‍പത് വിക്കറ്റിന് 146 റണ്‍സെടുക്കാനെ ആയുളളു.

ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഇരുടീമുകളും 2-2ന് ഒപ്പത്തിനൊപ്പമെത്തി. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിനായി ഓപ്പണര്‍ ലെന്‍ഡി സിമ്മന്‍സും നായകന്‍ കീറോണ്‍ പൊള്ളാര്‍ഡുമാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. സിമ്മന്‍സ് 34 പന്തില്‍ നാല് ഫോറും നാല് സിക്സും സഹിതം 47 റണ്‍സെടുത്തു. പൊള്ളാര്‍ഡ് ആകട്ടെ വെറും 25 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്സും സഹിതം 50 റണ്‍സും സ്വന്തമാക്കി.

https://twitter.com/RabariMahendra2/status/1410801010444959747?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1410801010444959747%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fsportscafe.in%2Fcricket%2Farticles%2F2021%2Fjul%2F02%2Ftwitter-reacts-to-evergreen-chris-gayle-cartwheeling-to-send-off-reeza-hendricks