ആര്‍സിബിയ്ക്ക് വന്‍ തിരിച്ചടി, സൂപ്പര്‍ താരം പുറത്ത്

ഐപിഎല്ലില്‍ നിര്‍ണായക പ്ലേ ഓഫ് പോരാട്ടത്തിന് മുമ്പ് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ടീമിന് കനത്ത തിരിച്ചടി. പ്ലേ ഓഫിനായി ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ നേരിടുന്നതിന് തൊട്ടുമുന്‍പ് ആര്‍സിബിയുടെ സൂപ്പര്‍ ബൗളര്‍ ഹര്‍ഷാല്‍ പട്ടേല്‍ പരിക്കിന്റെ പിടിയിലാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മെയ് 19ന് നടന്ന മത്സരത്തിനിടെ പരിക്കേറ്റ ഹര്‍ഷാല്‍ പൂര്‍ണ കായികക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ കളിക്കില്ല.

ഫീല്‍ഡ് ചെയ്യുമ്പോള്‍ വലതു കൈ വിരലുകള്‍ക്കിടയില്‍ പരിക്കേറ്റ താരം വിശ്രമത്തിലാണ്. മുറിവില്‍ തുന്നിക്കെട്ടുള്ളതിനാല്‍ നാല് ദിവസമെങ്കിലും ഭേദമാകാന്‍ വേണ്ടിവരും. അതുകൊണ്ടുതന്നെ കളിക്കുന്ന കാര്യം ഉറപ്പില്ലെന്നാണ് ഹര്‍ഷലും വ്യക്തമാക്കിയത്.

മധ്യ ഓവറുകളില്‍ ആര്‍സിബിയുടെ ഏറ്റവും വലിയ കരുത്താണ് ഹര്‍ഷല്‍. വേഗം കുറഞ്ഞ പന്തുകളെറിഞ്ഞ് എതിരാളികളെ ക്രീസില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ ഹര്‍ഷാലിന് പലപ്പോഴും കഴിയാറുണ്ട്. ഒട്ടേറെ ഐപിഎല്‍ മത്സരങ്ങളുടെ പരിചയസമ്പത്തും താരത്തിനുണ്ട്. ഡെത്ത് ഓവറുകളിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ഹര്‍ഷല്‍ പട്ടേല്‍.

ഹര്‍ഷലിന്റെ പരിക്ക് ആര്‍സിബി ക്യാമ്പിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രണ്ടാം ക്വാളിഫയര്‍ എലിമിനേഷന്‍ റൗണ്ടായതിനാല്‍ തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്ന് തന്നെ പുറത്താകും എന്ന ഭീഷണിയും ഉണ്ട്.

അതെസമയം ആദ്യ ക്വാളിഫയറില്‍ ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലെത്തും. തോല്‍ക്കുന്ന ടീം രണ്ടാം ക്വാളിഫയറിലെ വിജയിയുമായി മത്സരിക്കും.

 

You Might Also Like