സാധ്യതയുണ്ടെങ്കിലും അവര്‍ പ്ലേ ഓഫിലെത്തില്ല, പ്രവചിച്ച് ഇന്ത്യന്‍ താരം

ഐപിഎല്ലിന്റെ 15ാം സീസണില്‍ ആരെല്ലാം പ്ലേ ഓഫ് കളിയ്ക്കുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. നിലിവില്‍ പ്ലേ ഓഫ് ഉറപ്പിച്ച ഗുജറാത്ത് ടൈറ്റന്‍സിന് പുറമെ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാനും രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും പ്ലേ ഓഫില്‍ കയറുമെന്ന് ഉറപ്പാണെന്ന് വസീം ജാഫര്‍ പ്രവചിക്കുന്നു.

പ്ലേ ഓഫില്‍ കയറുന്ന നാലാമത്തെ ടീമായി വസീം ജാഫര്‍ പ്രവചിച്ചിക്കുന്നത്. ഡല്‍ഹി ക്യാപ്പിറ്റല്‍സോ പഞ്ചാബ് കിംഗ്‌സോ ആയിരിക്കുമെന്നാണ്. എന്നാല്‍ നിലവില്‍ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുളള ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് പ്ലേ ഓഫ് കാണതെ പുറത്താകുമെന്നാണ് ജാഫര്‍ വിലയിരുത്തുന്നത്.

പോയിന്റ് പട്ടികയില്‍ തലപ്പത്ത് ഗുജറാത്ത് ടൈറ്റന്‍സാണ്. അവര്‍ക്കു 20 പോയി്ന്റാണ് ഉളളത്. രാജസ്ഥാന്‍ റോയല്‍സ് (16) ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (16 പോയിന്റ്), റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂര്‍ (14), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (12), കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് (12), പഞ്ചാബ് കിങ്സ് (12) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ആര്‍സിബിക്കു ശേഷിക്കുന്നത് ഒരു മല്‍സരം മാത്രമാണ്. മികച്ച ഫോമിലുള്ള ടൈറ്റന്‍സുമായിട്ടാണ് ആര്‍സിബിയുടെ അവസാന റൗണ്ട് മല്‍സരം. പ്ലേഓഫില്‍ കടക്കണമെങ്കില്‍ ആര്‍സിബിക്കു ഈ മല്‍സരം ജയിച്ചേ തീരൂ.

കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പിക്കാനായതോടെ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിലെത്തുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ലഖ്‌നൗ.

You Might Also Like