ടോസ് നഷ്ടപ്പെട്ടത് മുതല്‍ തോല്‍വി പ്രതീക്ഷിച്ചതാണ്, ഹൈദരാബാദ് ആയിരുന്നു ബെറ്റര്‍ ടീം
സച്ചിന്‍ ഗോപിദാസ്
‘ത്രീ ടേബിള്‍ ടോപ്’ ടീമുകളോട് വിജയം അനിവാര്യമാണ് എന്ന ഘട്ടത്തില്‍ ആയിരുന്നു ഹൈദരാബാദ്. അവിടുന്നു ഓരോ കളിയും ഡല്‍ഹി, മുംബൈ, ബാംഗളൂരു എന്നീ ടീമുകളോട് പുറത്തു എടുത്തത് ശരിക്കും ക്ലിനിക്കല്‍ ആയിട്ട് ആയിരുന്നു.
ബ്രയ്‌സ്റ്റോ മാറി സാഹ വന്നതും ഹോള്‍ഡര്‍ ടീമില്‍ വന്നതും അവര്‍ക്ക് വരുത്തിയ മാറ്റം ചില്ലറ അല്ല. വാര്‍ണര്‍ സ്പിന്നിന് എതിരെ ബുദ്ധിമുട്ട് മനസ്സിലാക്കി അവരെ കൗണ്ടര്‍ ചെയ്തു കളിച്ച സഹ, ലോവര്‍ ഓര്ഡറില്‍ ഫയര്‍ പവര്‍ ആയി ഹോള്‍ഡര്‍. കൂടെ എന്നും വിശ്വസിക്കാവുന്ന ബോളിംഗും. ക്രൂശ്യല്‍ കളികളില്‍ രക്ഷകന്മാര്‍ ഓരോരുത്തര്‍ അവര്ക് കറക്റ്റ് ആയി വന്നു ചേരുന്നു.
ഇന്ന് അത് വില്ലിയുടെ (കെയ്ന്‍ വില്യംസണ്‍) ഊഴം ആയിരുന്നു. എത്ര മനോഹരം ആയാണ് അയാള്‍ ഇന്നിംഗ്സ് പേസ് ചെയ്തത്. ബംഗളൂരു ആരാധകരന്‍ എന്ന നിലയില്‍ നാല് വിക്കറ്റ് വീണു ഹൈദരാബാദ് നിക്കുമ്പോഴും കൂറ്റന്‍ അടികാരന്‍ ഹോള്‍ഡറിനേകള്‍ പേടിച്ചത് ഇയാളെ ആണ്. അയാള്‍ എന്ത് കൊണ്ട് അങ്ങനെ എന്നത് ഇന്ന് തെളിയിക്കുകയും ചെയ്തു.
ബാംഗളൂരു ആരാധകന്‍ എന്ന നിലയില്‍ ‘മിക്‌സഡ് ഫീലിംഗ്’ ആണ്. 130 പോലെ ഒരു ടോട്ടല്‍ വെച്ചു ഇത് പോലെ ഒരു ഫൈറ്റ് സന്തോഷം നല്‍കുന്നത് ആണ്. എന്നാല്‍ 20 റണ് ഷോര്‍ട്ട് ആയിരുന്നു എന്നതും പതിവ് പോലെ ബാറ്റിംഗ് നിര നിരാശപ്പെടുത്തി ബോളിംഗ് നിര പൊരുതിയതും കണ്ട് തന്നെ.
തോല്‍വി ടോസ് പോയ മുതല്‍ പ്രതീക്ഷിച്ചതാണ്. ലൈന്‍ അപ്പീല്‍ മോറിസ് ഉടാനാ ഇല്ലെന്നു കണ്ടപ്പോഴും. എങ്കിലും അത് വെച്ചു ഈ റേഞ്ച് പിടിച്ചത് പ്രശംസനീയം ആണ് ഇനി ആര് അംഗീകാരം തന്നില്ലെങ്കിലും
ഹൈദരാബാദ് ആയിരുന്നു ബെറ്റര്‍ ടീം. കഴിഞ്ഞ നാല് കളികളില്‍ അവരുടെ മൊമെന്റം കിടിലം ആണ്. മുംബൈയെ ഫൈനലില്‍ നേരിടേണ്ടത് അവര്‍ തന്നെയാണ്.
And Thanks RCB for the wonderful yet mixed seaosn. സീസണ് തുടക്കത്തില്‍ പ്രതീക്ഷിച്ചത് എന്തായാലും അതിനു മുകളില്‍ ആണ് ഈ സീസണ്. നല്ല ഒരു സ്‌കോര്‍ ഉണ്ട്. അത് നിലനിര്‍ത്തിയാല്‍ അത്ഭുതം സംഭവിച്ചേക്കാം ഇന്നല്ലെങ്കില്‍ നാളെ
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്