ധോണിയുടെ ഫിനിഷിംഗ്, നിയന്ത്രണം വിട്ട് തുള്ളിച്ചാടി കോഹ്ലിയും

Image 3
CricketIPL

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഒരു വ്യാഴവട്ടത്തിന് ശേഷം ഫിനിഷറുടെ റോളില്‍ ധോണി തിരികെ എത്തിയ ആവേശത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. പഴയ ധോണിയെ ഇനിയൊരിക്കലും കാണാനാകില്ലെന്ന് കരുതിയിടത്ത് നിന്നാണ് കഴിഞ്ഞ ദിവസം രാത്രി ദുബൈയില്‍ ചെ്‌ന്നൈ ക്യാപ്റ്റന്‍ തകര്‍ത്താടിയത്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ആദ്യ പ്ലേഓഫ് ക്വാളിഫയര്‍ മത്സരത്തില്‍ അവസാന ഓവറില്‍ മൂന്ന് പന്തുകര്‍ ബൗണ്ടറി കടത്തിയാണ് ധോണി ചെന്നൈയെ ഫൈനലില്‍ എത്തിച്ചത്. ധോണിയുടെ ‘സൂപ്പര്‍ ഫിനിഷിങ്ങില്‍’ ആവേശം സോഷ്യല്‍ മീഡിയയിലും വെള്ളിടിയായി ഒഴുകുകയാണ്. ആ കൂട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യപ്റ്റനും ധോണിയുടെ ഉറ്റ സുഹൃത്തുമായ വിരാട് കോഹ്ലിയുമുണ്ടെന്നത് ആരാധകര്‍ക്ക് ഇരട്ടി മധുരമായി.

ധോണിയുടെ ഫിനിഷിങ് ഒരിക്കല്‍ കൂടി ഇരിപ്പിടത്തില്‍ നിന്നും ചാടി എണീക്കാന്‍ പ്രേരിപ്പിച്ചു എന്നാണ് കോഹ്ലി മത്സരശേഷം ട്വീറ്റ് ചെയ്തത്.

”ആന്‍ഡഡ് ദി കിംഗ് ഈസ് ബാക്ക്, ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷര്‍. ഇന്ന് രാത്രി ഒരിക്കല്‍ കൂടി എന്റെ ഇരിപ്പിടത്തില്‍ നിന്നും ചാടി എണീക്കാന്‍ എന്നെ പ്രേരിപ്പിച്ചു.” കോഹ്ലി കുറിച്ചു.

അതെസമയം ഈ മാസം അവസാനം യുഎഇയില്‍ നടക്കുന്ന ടി 20 ലോകകപ്പിനായി കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം ഇറങ്ങുമ്പോള്‍ ധോണിയായിരിക്കും ടീമിന്റെ ഉപദേഷ്ടാവ്. ധോണി-കോഹ്ലി കോമ്പോ ഒരിക്കല്‍ കൂടി ഇന്ത്യന്‍ ടീമില്‍ കാണാമെന്ന അത്യാഹ്ലദത്തിലാണ് ക്രിക്കറ്റ് ലോകം.